സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയുടെ ഷൂട്ടിനിടെ നടന്‍ ടോം ഹോളണ്ടിന് പരിക്ക്. കഴിഞ്ഞദിവസം ഗ്ലാസ്‌ഗോയില്‍ നടന്ന ഷൂട്ടിനിടെയാണ് താരത്തിന് പരിക്കേറ്റത്. സ്റ്റണ്ട് ഷൂട്ടിനിടെ താരം തലയിടിച്ച് വീഴുകയായിരുന്നെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ടോം ഹോളണ്ട്.
പരിക്ക് ഗുരുതരമല്ലെന്നും സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണെന്നുമാണ്പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരം വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ച് ഷൂട്ടിനെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ടോം ഹോളണ്ടിനൊപ്പം സ്റ്റണ്ട് ആര്‍ട്ടിസ്റ്റിനും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.
ലോക സിനിമയിലെ ഇതിഹാസമായ ജാക്കി ചാനാണ് സ്‌പൈഡര്‍മാന്റെ ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍വലിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലൈവ് ലൊക്കേഷനുകളാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. അടുത്തിടെ ലണ്ടനില്‍ നടന്ന ഷൂട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മാര്‍വല്‍ സ്റ്റുഡിയോസിനൊപ്പം സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെന്‍ഡയ, ജേക്കബ് ബാറ്റലോണ്‍ എന്നിവര്‍ക്കൊപ്പം ലിസ കോണന്‍ സയാസ്, സാഡി സിങ്ക്, ട്രാമെല്‍ ടില്‍മാന്‍ എന്നിവരും ബ്രാന്‍ഡ് ന്യൂ ഡേയുടെ ഭാഗമാകുന്നുണ്ട്. ഗ്ലാസ്‌ഗോയിലെ ഷൂട്ട് അധികം വൈകാതെ തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.
2021ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: നോ വേ ഹോമിന്റെ തുടര്‍ച്ചയാണ് ബ്രാന്‍ഡ് ന്യൂ ഡേ. ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. 2026 ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മാര്‍വലിന്റെ ഫേസ് സെവനിലെ രണ്ടാമത്തെ ചിത്രമാണിത്.
Content Highlight: Tom Holland faced accident during Spiderman Brand New day movie shoot