ഗില്ലിയും ധോണിയും സെഞ്ച്വറിയടിച്ചവരാണ്, പക്ഷേ അവര്‍ക്കൊന്നുമില്ലാത്ത പ്രത്യേകത ഈ സെഞ്ച്വറിക്കുണ്ട്; ചരിത്രം സൃഷ്ടിച്ച് ബ്ലണ്ടല്‍
Sports News
ഗില്ലിയും ധോണിയും സെഞ്ച്വറിയടിച്ചവരാണ്, പക്ഷേ അവര്‍ക്കൊന്നുമില്ലാത്ത പ്രത്യേകത ഈ സെഞ്ച്വറിക്കുണ്ട്; ചരിത്രം സൃഷ്ടിച്ച് ബ്ലണ്ടല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th February 2023, 1:36 pm

ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ചരിത്രം കുറിച്ച് ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ടോം ബ്ലണ്ടല്‍. പിങ്ക് ബോള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡാണ് ബ്ലണ്ടല്‍ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു ബ്ലണ്ടല്‍ സെഞ്ച്വറി നേടിയത്. പല മുന്‍നിര ബാറ്റര്‍മാരും റണ്‍ കണ്ടെത്താന്‍ വിഷമിച്ചിടത്ത് നിന്നുമാണ് ബ്ലണ്ടല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി കിവീസിന്റെ രക്ഷകനായത്.

181 പന്തില്‍ നിന്നും 19 ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 138 റണ്‍സാണ് താരം നേടിയത്. ബ്ലണ്ടലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് വമ്പന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും ന്യൂസിലാന്‍ഡിനെ കരകയറ്റിയത്.

ബ്ലണ്ടിലിന് പുറമെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ മാത്രമാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചുനിന്നത്. 151 പന്തില്‍ നിന്നും 77 റണ്‍സാണ് കോണ്‍വേ നേടിയത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ട് ഒരിക്കല്‍ക്കൂടി ബാസ്‌ബോള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ടെസ്റ്റില്‍ ടി-20 കളിച്ച ന്യൂസിലാന്‍ഡ് 325ന് ഒമ്പത് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

68 പന്തില്‍ നിന്നും 84 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റും 81 പന്തില്‍ നിന്നും 81 റണ്‍സ് നേടിയ ഹാരി ബ്രൂക്കുമാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.

ന്യൂസിലാന്‍ഡിനായി നീല്‍ വാഗ്നര്‍ നാലും ക്യാപ്റ്റന്‍ ടിം സൗത്തി, സ്‌കോട് കഗ്ലെജിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

326 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 306 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണ്‍ നാലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

19 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിങ്‌സിലും വെടിക്കെട്ട് തുടരുകയാണ്. ഒമ്പത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 50 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്.

 

Content Highlight: Tom Blundell becomes the first wicket keeper batter to score century in Pink ball test