പുതിയ വ്യാപാരനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു
Big Buy
പുതിയ വ്യാപാരനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2012, 12:54 pm

ന്യൂദല്‍ഹി : കയറ്റുമതി വ്യാപാരം വര്‍ധിപ്പിക്കുന്നതു ലക്ഷ്യമിട്ട് ഏഴിന പരിപാടികളോടെ പുതിയ വ്യാപാരനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൈത്തറി കരകൗശല വസ്തുക്കളുടെ കയറ്റുമതി ആനുകൂല്യം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി.

സംസ്‌കരിച്ച കാര്‍ഷികോല്‍പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍,കായിക ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്കും ആനുകൂല്യം ലഭിക്കും. കയര്‍ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി ആനുകൂല്യം ലഭിക്കുന്നതിന് വ്യവസ്ഥകളില്‍ ഇളവ് ഏര്‍പ്പെടുത്തി.

ഈ വര്‍ഷം ഇരുപതു ശതമാനം കയറ്റുമതി വളര്‍ച്ചയാണ് ലക്ഷ്യമെന്നും വാണിജ്യമന്ത്രി ആനന്ദ്ശര്‍മ അറിയിച്ചു. കയറ്റുമതിക്കുള്ള പലിശ സബ്‌സിഡി 2013 മാര്‍ച്ച് 31 വരെ തുടരുമെന്നും മന്ത്രി പറഞ്ഞു.