രാഹുല്‍ ഗാന്ധി എവിടെയാണെന്ന് സത്യമായിട്ടും എനിക്കറിയില്ല: ടി.എന്‍ പ്രതാപന്‍
kERALA NEWS
രാഹുല്‍ ഗാന്ധി എവിടെയാണെന്ന് സത്യമായിട്ടും എനിക്കറിയില്ല: ടി.എന്‍ പ്രതാപന്‍
ന്യൂസ് ഡെസ്‌ക്
Friday, 28th February 2020, 1:57 pm

റിയാദ്: കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണെന്ന് അറിയില്ലെന്ന് ടി.എന്‍ പ്രതാപന്‍ എംപി. വാര്‍ത്താസമ്മേളനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കൃത്യമായിട്ടും അദ്ദേഹം എവിടെയാണെന്ന് അറിയില്ല. രാഹുല്‍ ഗാന്ധി എ.ഐ.സി.സി പ്രസിഡന്റല്ല, നിര്‍വാഹക സമിതി അംഗം പോലുമല്ല. ദല്‍ഹി കലാപം സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ നേരിട്ട് ഇറങ്ങിയത് എ.ഐ.സി.സി അദ്ധ്യക്ഷയായ സോണിയ ഗാന്ധിയാണ്.’

രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും. അദ്ദേഹം എവിടെയാണെന്ന് ജനങ്ങള്‍ ചോദ്യം ഉയര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ല. ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുകയും പ്രതീക്ഷ പുലര്‍ത്തുന്നതുമായി നേതാവാണ് അദ്ദേഹമെന്നും ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിയാദിലെ സാരംഗി കലാസംസ്‌കാരിക സമിതി പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ടിഎന്‍ പ്രതാപന്‍ റിയാദില്‍ എത്തിയത്.

ദല്‍ഹി കലാപം നടക്കവെ രാഹുല്‍ ഗാന്ധി രാജ്യത്തില്ല എന്നത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

WATCH THIS VIDEO: