കേസിന്റെ വാദം ജനുവരി 14ന് കേൾക്കുമെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മമതക്കെതിരായ ഇ.ഡിയുടെ ഹരജിയും ഇ.ഡിക്കെതിരായ തൃണമൂൽ കോൺഗ്രസിന്റെ ഹരജികളും ഹൈക്കോടതി ഇന്നലെ (വെളളി) വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഇരുപക്ഷവും തമ്മിൽ കോടതിക്കുള്ളിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഹരജികളിൽ വാദം കേൾക്കുന്നത് ജനുവരി 14ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് സുവ്ര ഘോഷാണ് വാദം കേൾക്കുന്നത് മാറ്റിവെച്ചത്.
ജനുവരി എട്ടിന് ടി.എം.സിയുടെ തെരഞ്ഞെടുപ്പ് കൺസൾട്ടന്റായ ഐ-പാക്കിന്റെ ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജെയ്നിന്റെ വീട്ടിലുമായി നടന്ന ഇ.ഡി റെയ്‌ഡാണ് ഹരജിക്കാസ്പദമായ സംഭവം.
മമതക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അതിന് സി.ബി.ഐയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം. തങ്ങൾക്ക് ആവശ്യമായ ഹാർഡ് ഡിസ്ക് അടക്കമുള്ള രേഖകൾ കൊൽക്കത്ത പൊലീസ് മുഖേന മമത പിടിച്ചെടുത്തിട്ടുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.