പ്രൊഫസര്‍ ടി.ജെ. ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രം
Kerala News
പ്രൊഫസര്‍ ടി.ജെ. ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd September 2021, 5:51 pm

തിരുവനന്തപുരം: പ്രൊഫസര്‍ ടി.ജെ. ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചു.

അതേസമയം സൗഹാര്‍ദ സന്ദര്‍ശനം മാത്രമാണിത് എന്നാണ് ജോസഫിന്റെ പ്രതികരണം. ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെയെന്ന് ആശംസിച്ചാണ് സുരേഷ് ഗോപി ജോസഫിന്റെ വീട്ടില്‍ നിന്ന് മടങ്ങിയത്.

ജോസഫിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സൂചന.

നിയമനം സ്വീകരിക്കാന്‍ താല്‍പര്യമുള്ളതായി ജോസഫ് സുരേഷ് ഗോപിയെ അറിയിച്ചെന്നും ഇക്കാര്യം എം.പി കേന്ദ്രത്തെ അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

2010 ജൂലൈ നാലിനാണ് ചോദ്യ പേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് ടി.ജെ. ജോസഫിന്റെ വലത് കൈപ്പത്തി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: TJ Joseph Suresh Gopi Minority Commission