പിണറായിയുടേത് മികച്ച ഭരണം സംഭവിച്ചത് വേദനാജനകമായ കുറച്ച് തെറ്റുകള്‍: ആര്‍.എസ്.പി നേതാവ്
Daily News
പിണറായിയുടേത് മികച്ച ഭരണം സംഭവിച്ചത് വേദനാജനകമായ കുറച്ച് തെറ്റുകള്‍: ആര്‍.എസ്.പി നേതാവ്
ന്യൂസ് ഡെസ്‌ക്
Thursday, 19th January 2017, 7:44 pm

cHANDRACHOODAN


കഴിഞ്ഞ ആറേഴു മാസക്കാലമായി പിണറായി മോശമല്ലാത്ത ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നായിരുന്നു ചന്ദ്രചൂഢന്‍ പറഞ്ഞത്.


കൊല്ലം: മുഖ്യമന്ത്രി പിണറായിയുടെ ഭരണത്തെ പ്രശംസിച്ച് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍. കഴിഞ്ഞ ആറേഴു മാസക്കാലമായി പിണറായി മോശമല്ലാത്ത ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നായിരുന്നു ചന്ദ്രചൂഢന്‍ പറഞ്ഞത്.


Also read രണ്ടാം മാറാട് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍: ലീഗ് നേതാക്കളായ മായിന്‍ ഹാജിയും പി.പി മൊയ്തീനും പ്രതികള്‍


ഭരണം മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ ചന്ദ്രചൂഢന്‍ ചില തെറ്റുകളും മന്ത്രി സഭയ്ക്കുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. കുറച്ചു തെറ്റുകളെ ഉണ്ടായിട്ടുള്ളൂവെങ്കിലും അത് ആഴത്തിലുള്ളതും വേദനാജനകവുമാണ്. അതിലൊന്ന് ഒന്നിലധികം ക്ഷേമ പെന്‍നുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പുറമെ ഒന്നു പറയുകയും അകമേ മറ്റൊന്നും ചെയ്യുകയ്യും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സര്‍ക്കാര്‍ തൊഴിലാളികളോട് കാട്ടുന്നത്. അര്‍ഹതപ്പെട്ട പെന്‍ഷനുകള്‍ കിട്ടാതാക്കിയത് കൊല്ലം ജില്ലയിലെ ഒരുമന്ത്രി ആണത്രെ. തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ സ്ഫുരണമാണിത്” ചന്ദ്രചൂഢന്‍ പറഞ്ഞു.

നേരത്തെ ഇടതു മുന്നണിയാലായിരുന്ന ആര്‍.എസ്.പിയുടെ കേരള ഘടകം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്താണ് കേരളത്തിലെ മുന്നണി ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫില്‍ ചേരുന്നത്. തുടര്‍ന്ന് പിണറായി ആര്‍.എസ്.പി സ്ഥാനാര്‍ത്തിയായ പ്രേമചന്ദ്രനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.