ടിക്-ടോക്, ഹലോ, ലൈക്ക് തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം
Tech
ടിക്-ടോക്, ഹലോ, ലൈക്ക് തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം
ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2019, 6:18 pm

ന്യൂദല്‍ഹി: ചൈനീസ് ആപ്ലിക്കേഷനുകളായ ടിക്-ടോക്, ഹലോ, ലൈക്ക് തുടങ്ങിയ ആ
പ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ചൈനീസ് ആ
പ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ ഓഫീസ് തുറക്കണമെന്നും അതിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ തീര്‍പ്പാക്കണമെന്നുമാണ് തീരുമാനം.

അതുകൊണ്ട് തന്നെ ടിക്-ടോക് ,ഹലോ, ലൈക്ക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ വന്നേക്കാം.

ALSO READ: നിറഞ്ഞാടി സെഫീര്‍ട്ട്; ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം

ഉപയോക്താക്കള്‍ ഉണ്ടാക്കുന്ന കണ്ടന്റുകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് അമ്പത് മില്ല്യനില്‍ അധികം ഉപയോക്താക്കള്‍ വരെ ഉണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ ഓഫീസ് തുറക്കണമെന്നും മുതിര്‍ന്ന ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണമെന്നും അവര്‍ അതിന്റെ നിയമപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുനത്.

ഐ.ടി, ഇലക്ട്രാണിക് മന്ത്രാലങ്ങളാണ് ചൈനീസ് ആപ്പുകള്‍ക്കെതിരെ പുതിയ നിയന്ത്രണങ്ങള്‍ വെക്കുന്നത്. ഇത് സംബന്ധിച്ച കുടുതല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ്.

ടിക്-ടോകിന് ഇതുവരെ ഇന്ത്യയില്‍ ഓഫീസുകള്‍ ഒന്നു തന്നെയില്ല. രാജ്യത്തിന് ഭീഷണിയാവുന്ന ഉള്ളടക്കങ്ങള്‍ ഉള്ളവയെല്ലാം പെട്ടെന്ന് നീക്കാനുള്ള സംവിധാനം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.