വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th February 2015, 7:22 pm
വയനാട്: വയനാട് ചേലക്കരയില്‍ വീണ്ടും കടുവയുടെ ആക്രമണം. ചേലക്കര സ്വദേശി രാജീവിനു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് വൈകീട്ടാണ് ആക്രമണം ഉണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നരഭോജി കടുവയെ കൊല്ലാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. അതിനിടയ്ക്കാണ് വീണ്ടും ആക്രണണം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ രണ്ട് പേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനത്തിനടുത്ത് താമസിച്ചിരുന്ന ഭാസ്‌കരന്‍ എന്നയാളെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നു തിന്നത്. ഇന്ന് രാവിലെ ഓടോടുവയലില്‍ തേയില തൊഴിലാളിയായ മഹാലക്ഷ്മിയെയും കടുവ ആക്രമിച്ചു കൊന്നിരുന്നു.
സംഭവത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വനംവകുപ്പ് കടുവയെ കൊല്ലാനുള്ള തീരുമാനത്തിലെത്തിയത് ഇതിനായി തമിഴ്‌നാടിന്റെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
