തൂണേരി ഷിബിൻ വധക്കേസ്; പ്രധാന പ്രതികൾക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
Kerala
തൂണേരി ഷിബിൻ വധക്കേസ്; പ്രധാന പ്രതികൾക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th December 2025, 7:53 am

ന്യൂദൽഹി: കോഴിക്കോട് തൂണേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സി.കെ ഷിബിനിനെ വെട്ടിക്കൊന്ന കേസിൽ പ്രധാന പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി.

കേസിൽ പ്രതികളുടെ നേരിട്ടുള്ള പങ്ക് വ്യക്തമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് പ്രതികളുടെ ജാമ്യം നിഷേധിച്ചത്.

ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി മുനീർ എന്നിവർക്കാണ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് സുപ്രീം കോടതി കണ്ടെത്തിയത്.

ഷിബിൻ വധക്കേസിൽ 2024 ഒക്ടോബറിൽ ഇവരുൾപ്പെടെയുള്ള ഏഴ് ലീഗ് പ്രവർത്തകരെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഹൈക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ച മറ്റ് അഞ്ച് പ്രതികൾക്ക് ജാമ്യമുണ്ട്.

നാലുമുതൽ ആറുവരെയുള്ള പ്രതികൾ വരാങ്കി താഴെക്കുനി സിദിഖ്, മണിയന്റെ വിട മുഹമ്മദ് അനീസ്, കളമുള്ളതിൽ താഴെക്കുനി ഷുഹൈബ്, പതിനഞ്ചാം പ്രതി കൊച്ചന്റെവിട ജാസിം, പതിനാറാം പ്രതി കടയംകോട്ടുമ്മൽ അബ്ദുസമദ് എന്നിവർക്ക് കോടതി ജാമ്യമനുവദിച്ചു.

കേസിലെ പ്രതികളായ 17 ലീഗുകാരെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സർക്കാരും ഷിബിന്റെ പിതാവും ഹൈകോടതിക്ക് അപ്പീൽ നൽകിയിരുന്നു.

ഇതിനെ തുടർന്ന് ഒക്ടോബറിൽ ഹൈക്കോടതി ജീവപര്യന്തം തടവും 1,10,000 രൂപവീതം പിഴയും ഹൈക്കോടതി വിധിച്ചിരുന്നു

2015 ജനുവരി 22 നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന ഷിബിനിനെ മുസ്‌ലിം പ്രവർത്തകർ വെട്ടിക്കൊന്നത്.

Content Highlight: Thuneri Shibin murder case; Supreme Court denies bail to main accused