ഇന്ത്യയുടെ ചൊവ്വാ യാത്രയുടെ നാള്‍വഴികള്‍
Daily News
ഇന്ത്യയുടെ ചൊവ്വാ യാത്രയുടെ നാള്‍വഴികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2014, 9:59 pm

ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് മാറി വാഹനം ഇനി സൂര്യന് ചുറ്റിയുള്ള ഹെലിയോ സെന്‍ഡ്രിക്ക് അഥവാ അത്യായതവൃത്ത പാതയിലൂടെയാവും സഞ്ചരിക്കുക. ഇവിടുന്നങ്ങോട്ട് 680 മില്യണ്‍ കിലോമീറ്റര്‍ ദൂരം വാഹനം സഞ്ചരിക്കുക ഒരു തുള്ളി ഇന്ധനം പോലും ഇല്ലാതെയാണ്. സൂര്യന്റെ ആകര്‍ഷണം മാത്രം ഉപയോഗപ്പെടുത്തിയുള്ള യാത്ര … മംഗളയാനിന്റെ ചരിത്രയാത്ര….
സുഹൈദ് എം. എഴുതുന്നു…


1


suhaid-m

“കന്യാകുമാരിയിലൂടെ ഓടി കൊണ്ടിരിക്കുന്ന ഒരു തീവണ്ടി കോച്ചിലേക്ക് കാശ്മീരില്‍ നിന്ന് കൊണ്ട് നിങ്ങള്‍ക്ക് ഒരു ചോക്ക് കഷണം എറിയണമെന്ന് കരുതുക അത് ഈ ചൊവ്വാ ദൌത്യത്തെക്കാള്‍ എളുപ്പമായിരിക്കും”0

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ദൌത്യമായ മംഗളയാനെക്കുറിച്ച് ഐ.എസ്.ആര്‍.ഒയിലെ ഒരു മുതിര്‍ന്ന ശാസ്ത്രഞ്ജന്‍ പറഞ്ഞ വാക്കുകളാണിവ.

എന്ത് തന്നെയായാലും ചൊവ്വക്ക് നാം കല്പിച്ചു നല്കിയ നിഗൂഢതയല്ലാതെ ശാസ്ത്ര സത്യങ്ങള്‍ തേടിയുള്ള മംഗളയാനിന്റെ യാത്ര ഏകദേശം ലക്ഷ്യതോടടുക്കുകയാണല്ലോ. ലോകത്തില്‍ വെറും നാല് രാഷ്ട്രങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതും തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം. അതുകൊണ്ട് തന്നെ ഈ നേട്ടം ഒറ്റയടിക്ക് കൈ വരിച്ചു എന്ന് നമുക്ക് അഹങ്കരിക്കാം.

ചൊവ്വയിലിറങ്ങാതെ വിദൂര സംവേദന ഉപകരണങ്ങള്‍ വഴി നടത്തുന്ന ഈ പര്യവേഷനത്തിലെ പ്രധാന നാള്‍ വഴികളിലേക്ക്

2

2012 ഓഗസ്റ്റ് 3:

ചാന്ദ്രയാന്‍ വിജയത്തിന്റെ പിന്‍ബലത്തില്‍ ഭാരതസര്‍ക്കാര്‍ ചൊവ്വ പര്യവേഷണത്തിന് അംഗീകാരം നല്‍കി.

ഏകദേശം നാലര ബില്ല്യണ്‍ ചിലവ് പ്രതീക്ഷിച്ചു.(ഇന്ത്യക്കാര്‍ ദീപാവലിക്ക് പടക്കംപൊട്ടികുന്നത് അഞ്ച് ബില്ല്യന് ആണെന്നോര്‍ക്കണം)

പ്രഖ്യാപനം പോലെ തന്നെ ഐ.എസ്.ആര്‍.ഒ നിര്‍മാണം പൂര്‍ത്തീകരിക്കുന്നു.

28 ഒക്ടോബര്‍ 2013:

പ്രഖ്യാപിത വിക്ഷേപണം നടത്താന്‍ നിശ്ചയിക്കപ്പെട്ടിരുന്ന ദിവസം. പക്ഷെ ഇന്ത്യന്‍ വിദൂര നിയന്ത്രിത സംവിധാനങ്ങള്‍ വഹിക്കുന്ന ശാന്തസമുദ്രത്തിലെ കപ്പലുകള്‍ക്ക് മോശം കാലാവസ്ഥ കാരണം നിശ്ചിത സ്ഥലത്തെത്താന്‍ സാധിച്ചില്ല. വിക്ഷേപണം മാറ്റിവയ്ക്കപ്പെട്ടു.


nov-5


5 നവംബര്‍ 2013:

ഇന്ത്യന്‍ കപ്പലുകളായ നളന്ദയും യമുനയും നിശ്ചിത സ്ഥലത്തെത്തുന്നു….
കൃത്യതയോടെ ചൊവാ വിക്ഷേപണം, ഇന്ത്യ ലോകത്തെ ഞെട്ടിക്കുന്നു… ഐ.എസ്.ആര്‍.ഒയ്ക്ക് അഭിനന്ദന പ്രവാഹം….

അടുത്ത പേജില്‍ തുടരുന്നു


nov-6


നവംബര്‍ 6:

അര്‍ധരാത്രി തന്നെ താത്കാലിക ഭ്രമണപഥാരോഹണം (റൈസിംഗ് ഓഫ് ഓര്‍ബിറ്റ്) ആരംഭിക്കുന്നു…പടിപടിയായ ഈ പ്രക്രിയക്ക് വേണ്ടി 440 ന്യൂട്ടണ്‍ ദ്രവ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നു…. ആദ്യ ഉയര്‍ത്തല്‍ പൂര്‍ണ വിജയം.

നവംബര്‍ 8:nov-7

അര്‍ധരാത്രിയില്‍ രണ്ടാമത്തെ ഉയര്‍ത്തലും നടന്നു…പൂര്‍ണ വിജയം…

നവംബര്‍ 9:

മൂന്നാമത് ഉയര്‍ത്തല്‍ അര്‍ധരാത്രി നടന്നു. ഭ്രമണപഥം 70000 കിലോമീറ്റര്‍ ആയി ഉയര്‍ത്തപ്പെട്ടു.

nov-8 nov-9

നവംബര്‍ 11:

നാലാമത്തെയും ഏറ്റവും വലുതുമായ ഉയര്‍ത്തല്‍. ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ ആണ് ലക്ഷ്യം…എന്നാല്‍

ചെറിയ കണക്കു കൂട്ടല്‍ പിശക് കാരണം ഉദ്യമം പരാജയപെടുന്നു… ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജര്‍ ഒരു അധിക
ഭ്രമണപഥാരോഹണം കൂടെ തീരുമാനിക്കുന്നു…അതിലൂടെ ലക്ഷ്യമായ ഒരു ലക്ഷം കിലോമീറ്റര്‍ കൈവരിക്കുന്നു….

നവംബര്‍ 26:

ഭൂമിയുടെ ആകര്‍ഷണ വലയത്തിലെ അവസാന താല്‍ക്കാലി ഭ്രമണതിന് തയ്യാറെടുക്കുന്നു.


nov-28


അടുത്ത പേജില്‍ തുടരുന്നു

നവംബര്‍ 28:

oct-28

ഭൂമിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചു ചൊവ്വാ യാത്രയാരംഭികുന്നു….

നവംബര്‍ 29:

ഭൂമിയുടെ ആകര്‍ഷണ വലയത്തിന്റെ അവസാന ഭാഗത്ത് കണ്ടുവരുന്ന പ്രോടോണ്‍, ന്യൂട്രോന്‍ തുടങ്ങിയ അതി ശക്തമായ വികിരണ മേഖല വാഹനം വിജയകരമായി തരണം ചെയ്യുന്നു.

നവംബര്‍ 30:
12:49

ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് മാറി വാഹനം ഇനി സൂര്യന് ചുറ്റിയുള്ള ഹെലിയോ സെന്‍ഡ്രിക്ക് അഥവാ അത്യായതവൃത്ത പാതയിലൂടെയാവും സഞ്ചരിക്കുക. ഇവിടുന്നങ്ങോട്ട് 680 മില്യണ്‍ കിലോമീറ്റര്‍ ദൂരം വാഹനം സഞ്ചരിക്കുക ഒരു തുള്ളി ഇന്ധനം പോലുംഉപയോഗിക്കാതെയാണ്‌. സൂര്യന്റെ ആകര്‍ഷണം മാത്രം ഉപയോഗപ്പെടുത്തിയുള്ള ഈ യാത്ര സാധാരണയില്‍ നിന്ന് വളരെ വിഭിന്നമായി ഐ.എസ്.ആര്‍.ഒയാണ് ആദ്യമായി പരീക്ഷിക്കുന്നത്.

വിദൂരമായ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനത്തിന്റെ യാത്ര തുടരുന്നു.

ഡിസംബര്‍ 11:

ആദ്യ സഞ്ചാര പാത തിരുത്തല്‍ (trajectory correction mission)

ഫെബ്രുവരി 4 2014:

വാഹനം ഭൂമിയില്‍ നിന്നും 14.4 മില്യണ്‍ കിലോമീറ്റര്‍ അകലെയെത്തുന്നു ആവേഗം 31.3 ഗാ/െ

ഫെബ്രുവരി 11:

വിക്ഷേപണത്തിന്റെ നൂറാം ദിനം

ഏപ്രില്‍ 9:

യാത്രയുടെ പകുതി ദൂരം പിന്നിടുന്നു. പേടകത്തിലെ എല്ലാ ഉപകരണങ്ങളും പൂര്‍ണമായും പ്രവര്‍ത്തന ക്ഷമം.

മംഗള്‍യാന്‍ സഞ്ചാരത്തിന്റെ പകുതി ദൂരം പിന്നിടുന്നു.

അടുത്ത പേജില്‍ തുടരുന്നു


og-21


ഓഗസ്റ്റ് 21:

പേടകം ആകെ 602 മില്യണ്‍ ദൂരം സൂര്യന് ചുറ്റിയുള്ള പാതയിലൂടെ സഞ്ചരിച്ചു. ഭൂമിയില്‍ നിന്നുള്ള ദൂരം 187 മില്യണ്‍. ഭൂമിയില്‍ നിന്നുള്ള സന്ദേശ കൈമാറുന്നതിന് ഏകദേശം ഇരുപത് മിനുറ്റോളം എടുക്കുന്നു.

ok-23ഓഗസ്റ്റ് 23:

ഇനി ഇന്ത്യയുടെ പേടകത്തില്‍ ഭൂമിയുടെ ചുവന്ന അയല്‍ക്കാരനിലേക്ക് വെറും 9 മില്യണ്‍ ദൂരം മാത്രം (മൂന്ന് മാസം)

സെപ്റ്റംബര്‍ 11:ok-11

ചൊവ്വയിലേക്കു ദൂരത്തിന്റെ 90 ശതമാനവും പിന്നിടുന്നു.

സെപ്റ്റംബര്‍ 14:sep-14-1

ഇനിയങ്ങോടുള്ള യാത്രയിലെ ഭൂരിഭാഗം സമയവും പേടകം ചൊവ്വയുടെ നമുക്ക് കാണാന്‍ സാധിക്കാത്ത മറുപുറം ആയിരിക്കും. അതിനാല്‍ പേടകത്തിന് സ്വയം നിയന്ത്രണ ശേഷി നല്കാനുള്ള നിര്‍ദേശങ്ങള്‍ Aploading പൂര്‍ത്തീകരിച്ചു.

സെപ്റ്റംബര്‍ 17:
സ്വയം നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും നല്‍കി കഴിഞ്ഞു. മുഴുവന്‍ യാത്രയുടെ ഏകദേശം രണ്ടു ശതമാനം മാത്രമേ എനിന്‍ ബാക്കിയുള്ളൂ. ഇന്ത്യയിലെ ബംഗ്ലൂര്‍ സ്‌പൈനിലെ മാഡ്രിഡ് പിന്നെ ഓസ്ട്രലിയയിലെ ക്രാന്‍ബെരിലും സജീകരിച്ച ഭൂനിലയിങ്ങളിലൂടെ ആവും ഇനിയുള്ള സന്ദേശ കൈമാറ്റങ്ങള്‍.

ഇനിയങ്ങോട്ടുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. കാരണം ഇപ്പോള്‍ നാല് മാസത്തിലധികമായി ഉപയോഗിച്ചിട്ടില്ലാത്ത ദ്രവ ഇന്ധന എന്‍ജിന്‍ പ്രവര്‍ത്തിക്കുമോയെന്ന് കണ്ടു തന്നെ അറിയണം. അഥവാ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലഭ്യമായ മറ്റു നാല് എന്‍ജിനുകളുടെ പ്രവര്‍ത്തനത്തിലൂടെ പരിഹരിക്കാമെന്ന് കരുതപ്പെടുന്നു.

ഇനി അവസാനത്തെ trans mars ejection എന്ന ചൊവ്വാ ഭ്രമണപഥ പ്രവേശനം. പൂര്‍ണമായും നമ്മുടെ കണ്ണെത്താത്ത ചൊവ്വയുടെ ഇരുണ്ട മറവിലായിരുകുമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്…

സെപ്റ്റംബര്‍ 23: ലോകം ആകാംക്ഷയോടെ കാത്തിരുന്ന മംഗള്‍യാന്റെ പരീക്ഷണ ജ്വലനം വിജയിച്ചു. ലാം എഞ്ചിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.

നാല് സെക്കന്റ്  പരീക്ഷണ ജ്വലനം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ലാം എഞ്ചിന്‍ കഴിഞ്ഞ പത്ത് മാസമായി നിദ്രാവസ്ഥയിലായിരുന്നതിനാല്‍ അത് പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്ര ലോകം.

പരീക്ഷണ ജ്വലനത്തിനുശേഷം മംഗള്‍യാന്റെ സഞ്ചാര പാതയ്ക്ക് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ചൊവ്വയുടെ 400 കിലോമീറ്റര്‍ അകലെ വലം വയ്പ്പിക്കാനാണ് പദക്രമീകരണം.

സെപ്റ്റംബര്‍ 24: ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍ വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. ഇതോടെ പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍ രാജ്യമെന്ന നിലയ്ക്കും ഇന്ത്യ ചരിത്രത്തില്‍ ഇടംനേടി.