'തൃശ്ശൂര്‍ പൂര'വുമായി വിജയ് ബാബുവും ജയസൂര്യയും; പൂരനഗരിയില്‍ വ്യത്യസ്ത ടൈറ്റില്‍ ലോഞ്ച്
new movie
'തൃശ്ശൂര്‍ പൂര'വുമായി വിജയ് ബാബുവും ജയസൂര്യയും; പൂരനഗരിയില്‍ വ്യത്യസ്ത ടൈറ്റില്‍ ലോഞ്ച്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2019, 11:41 am

തൃശ്ശൂര്‍: ആട് 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം പുതിയ ചിത്രവുമായി ജയസൂര്യയും വിജയ് ബാബുവും. തൃശ്ശൂര്‍ പൂരമെന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പൂര നഗരിയില്‍ വെച്ച് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തി.

സംഗീതസംവിധായകന്‍ രതീഷ് വേഗ കഥയും തിരക്കഥയും രചിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നവാഗതനായ രാജേഷ് മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യ വീണ്ടും തൃശ്ശൂര്‍കാരന്‍ ആവുന്നു എന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ തൃശ്ശൂര്‍ ഭാഷ ഉപയോഗിച്ച താരമാണ് ജയസൂര്യയെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു.

ചിത്രത്തില്‍ ബിഗ്‌ബോസ് ഫെയിം സാബു മോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.