മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ടാങ്കിലാണ് യുവാക്കള്‍ ഇറങ്ങിയത്. ഇതില്‍ നിന്നാണ് ചേര്‍ത്തല മുന്‍സിപ്പാലിറ്റിയുടെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നത്.
ഇന്ന് (ശനി) വൈകുന്നേരം 3.30യോട് കൂടിയാണ് സംഭവം നടന്നത്. വീഡിയോ ചിത്രീകരിച്ചിരുന്ന യുവാവിനെയും ടാങ്കില്‍ ചാടി കുളിച്ച രണ്ട് പേരെയുമാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. കൂകി വിളിയും ശബ്ദവും കേട്ടതോടെയാണ് യുവാക്കള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
സംഭവസ്ഥലത്തെത്തി തടഞ്ഞുവെച്ചതിലും പൊലീസിനെ വിളിച്ചുവരുത്തിയതിലും പ്രകോപിതരായ യുവാക്കള്‍ നാട്ടുകാര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണ്.
എന്നാല്‍ മുന്‍സിപ്പാലിറ്റി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പൊലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളു. കൂടാതെ വാട്ടര്‍ അതോറിറ്റിയും പരാതി നല്‍കണം.