ബംഗാളില്‍ സി.പി.ഐ.എം നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
Daily News
ബംഗാളില്‍ സി.പി.ഐ.എം നേതാവിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2014, 12:40 pm

dont-rape

[] കൊല്‍ക്കത്ത: സി.പി.ഐ.എം പ്രാദേശിക നേതാവിന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഇസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.

ബലാത്സംഗം നടന്നിട്ടില്ലെന്നും യുവതി ആത്മഹത്യ ചെയ്തതാണെന്ന് പ്രഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും പോലീസ് അറിയിച്ചു. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നാരോപിച്ചാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംഭവത്തിനു പിന്നിലെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. കൂട്ട ബലാത്സംഗത്തിന് മുമ്പ് ഇവരെ നഗ്നയാക്കി വഴിയിലൂടെ നടത്തിയെന്നും ആരോപണമുണ്ട്.എന്നാല്‍ യുവതി തൂങ്ങി മരിച്ചതാണെന്ന അവകാശവാദവുമായി ഭര്‍തൃസഹോദരന്‍ രംഗത്ത് വന്നിരുന്നു.

സുനിയ ഗ്രമാത്തിലെ വീട്ടില്‍ ഉത്തരത്തില്‍ കെട്ടിയത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തല്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാവൂ എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സി.പി.ഐ.എം പ്രദേശിക നേതാവിനെ തിരിച്ച് അങ്ങോട്ടേക്ക് തന്നെ മടങ്ങാന്‍ അനുവദിക്കുമെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ യുവതിയോട് പറഞ്ഞതായി സി.പി.ഐ.എം നേതാവ് റബിന്‍ ദേബ് ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച യുവതിയോട് വീട്ടിലെത്തി 12 ലക്ഷം ആവശ്യപ്പെട്ടതായും ദേബ് ആരോപിച്ചു.