കോഴിക്കോട്: കഴിഞ്ഞ കാലങ്ങളില്‍ മന്ത്രിസഭകളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും മന്ത്രി ഇല്ലാതിരിക്കുന്നിട്ടും അതിനായി വാദിക്കാന്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയപ്പെടുന്ന, ലീഗാണ് ഹൈക്കാമന്‍ഡ് എന്ന് പറഞ്ഞു കൊണ്ട് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയക്കാരെ കണ്ടില്ലെന്ന വിമര്‍ശനവുമായി അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായി ടി.എസ്. ശ്യാംകുമാര്‍.
ദേവസ്വം ഹിന്ദുക്കളുടേതാണ്, അതിന്റെ ഭരണം ഭക്തരെ ഏല്‍പ്പിക്കണം എന്ന് വാദിക്കുന്നവര്‍ ഹിന്ദു – പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെ ദേവസ്വം ബോര്‍ഡിന്റെ സ്‌കൂളുകളിലും കോളേജുകളിലും നിയമിക്കാന്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്നും അദ്ദംഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു ശ്യാം കുമാറിന്റെ വിമര്‍ശനം.
ഹിന്ദുക്കള്‍ക്കായി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന പരിവാരികള്‍ കേരളത്തില്‍ ദളിത് ജനതയുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കായി യാതൊരു പോരാട്ടവും നടത്താത്തവരാണെന്നും ആത്യന്തികമായി ‘ഹിന്ദു’എന്ന പേരില്‍ ഹിന്ദുത്വ രാഷ്ട്രീയ കക്ഷികള്‍ വരേണ്യര്‍ക്കു വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന് ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദളലിത് – ആദിവാസി ജനതക്ക് വിഭവാധികാരങ്ങളില്‍ പങ്ക് നല്‍കാതെ, അവരെ പുറന്തള്ളി ഹിന്ദുവിന് വേണ്ടി വാദിക്കുന്നു എന്ന അവകാശവാദം കാപട്യമല്ലാതെ മറ്റൊന്നല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലീഗാണ് ഹൈക്കാമന്‍ഡ് എന്ന് പറഞ്ഞു കൊണ്ട് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ കഴിഞ്ഞ കാലങ്ങളില്‍ മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരു മന്ത്രി ഇല്ലാതിരുന്നിട്ടും അതിനായി വാദിക്കാന്‍ ഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് പറയപ്പെടുന്ന പരിവാര രാഷ്ട്രീയക്കാരെ കണ്ടതേയില്ല.
ദേവസ്വം ഹിന്ദുക്കളുടേതാണ്, അതിന്റെ ഭരണം ഭക്തരെ ഏല്‍പ്പിക്കണം എന്ന് വാദിക്കുന്നവര്‍ ഹിന്ദു – പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെ ദേവസ്വം ബോര്‍ഡിന്റെ സ്‌കൂളുകളിലും കോളേജുകളിലും നിയമിക്കാന്‍ സംവരണം ഏര്‍പ്പെടുത്തണം എന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല.
ഇങ്ങനെ ഹിന്ദുക്കള്‍ക്കായി വാദിക്കുന്നു എന്ന് അവകാശപ്പെടുന്ന പരിവാരികള്‍ കേരളത്തില്‍ ദളിത് ജനതയുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കായി യാതൊരു പോരാട്ടവും നടത്താത്തവരാണ്.
ആത്യന്തികമായി ‘ഹിന്ദു’ എന്ന പേരില്‍ ഹിന്ദുത്വ രാഷ്ട്രീയ കക്ഷികള്‍ നിലകൊള്ളുന്നത് വരേണ്യര്‍ക്കു വേണ്ടി മാത്രമാണ് എന്ന് ഇതെല്ലാം തെളിയിക്കുന്നു.
മുസ്‌ലിം ശത്രുവിനെ സൃഷ്ടിച്ച് ഹിന്ദുവിന്റേതെല്ലാം അപഹരിക്കുന്നു എന്ന് ആഖ്യാനം ചമയ്ക്കുന്നവര്‍ ആദ്യം ദളിതര്‍ക്ക് അവകാശപ്പെട്ട വിഭവാധികാരങ്ങള്‍ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുകയാണ് വേണ്ടത്.
ഇന്ത്യയില്‍ ഐ.ഐ.ടി.കളിലും സര്‍വകലാശാലകളിലും അധ്യാപക നിയമനങ്ങളില്‍ വരേണ്യ കുത്തക തുടരുന്ന ഒരു രാജ്യത്ത്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത് – ആദിവാസി വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുന്ന ഒരു രാജ്യത്ത്, ദലിത് – ആദിവാസി ജനതക്ക് വിഭവാധികാരങ്ങളില്‍ പങ്ക് നല്‍കാതെ, അവരെ പുറന്തള്ളി ഹിന്ദുവിന് വേണ്ടി വാദിക്കുന്നു എന്ന അവകാശവാദം കാപട്യമല്ലാതെ മറ്റൊന്നല്ല.
Content Highlight: Those who spread hatred by saying that the League is the high command, did not find it necessary to argue about the lack of a Scheduled Caste minister: Shyamkumar