അർഹതയുള്ളവർ സിനിമയിൽ അതിജീവിക്കും, പ്രയത്നിക്കണം: ബിബിൻ ജോർജ്
Malayalam Cinema
അർഹതയുള്ളവർ സിനിമയിൽ അതിജീവിക്കും, പ്രയത്നിക്കണം: ബിബിൻ ജോർജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th July 2025, 10:04 am

അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി സിനിമയിലേക്കെത്തിയ ആളാണ് ബിബിൻ ജോർജ്. വിഷ്ണു ഉണ്ണികൃഷ്ണനും കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് വിഷ്ണുവിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കിയിട്ടുണ്ട്.

എഴുത്തും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ബിബിൻ. മലയാള സിനിമയിലെ വെല്ലുവിളിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ബിബിൻ.

വലിയ വെല്ലുവിളികളിലൂടെത്തന്നെയാണ് ഓരോ പ്രാവശ്യവും കടന്നുപോകുന്നതെന്നും കുറച്ച് കാലങ്ങൾക്ക് മുമ്പ് തൊണ്ണൂറ്റഞ്ച് ശതമാനം പ്രേക്ഷകരും രണ്ടോ മൂന്നോ ശതമാനം സിനിമാക്കാരും ബാക്കി നിരൂപകരും എന്നിങ്ങനെയായിരുന്നു കണക്ക് എന്നും ബിബിൻ ജോർജ് പറഞ്ഞു. ഇപ്പോഴത് മാറിയെന്നും ബിബിൻ ജോർജ് അതിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ഇപ്പോഴത് മാറി പ്രേക്ഷകരുടെ ശതമാനം വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. എല്ലാവരും നിരൂപകരായി മാറി. കാലം നമ്മുടെ മുന്നിൽ എപ്പോഴും ചെക്ക് വെച്ചുകൊണ്ടിരിക്കും’ ബിബിൻ ജോർജ് പറയുന്നു.

Bibin and Vishnu Unnikrishnan

അർഹതയുള്ളവർ സിനിമയിൽ അതിജീവിക്കുമെന്നും എന്നാൽ അതിന് വേണ്ടി പ്രയത്നിക്കണമെന്നും ബിബിൻ ജോർജ് പറഞ്ഞു. വിജയിക്കുമോ ഇല്ലയോ എന്ന് ഭാവിയിൽ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ ആളുകൾ ആഗ്രഹിക്കുന്നത് തമാശയാണെന്നും വെടിക്കെട്ട് എന്നൊരു സീരിയസ് പടം എഴുതിയപ്പോൾ ആളുകൾക്ക് ദഹിച്ചില്ലെന്നും ബിബിൻ പറയുന്നുണ്ട്. എന്നാൽ പടം നല്ലതായിരുന്നു എന്ന് ചില പ്രേക്ഷകർ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് ബിബിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് എഴുതി സംവിധാനം ചെയ്ത ചിത്രമാണ്.

‘പടം നല്ലതാണെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകർ പ്രതീക്ഷിച്ചത് കോമഡി സിനിമയായിരുന്നു. കോമഡി പ്രതീക്ഷിച്ചിട്ട് അതുകിട്ടിയില്ലെന്നായിരുന്നു വന്ന പരാതി’ കോമഡി കുറവാണെന്ന് അറിഞ്ഞിട്ടും ടി.വിയിൽ കണ്ടവർക്ക് പടം ഇഷ്ടമായെന്നും സിനിമാപ്രേമികൾക്ക് എല്ലാതരം സിനിമകളും പറ്റുമെന്നാണ് ബിബിൻ്റെ വിശ്വാസം.

എല്ലാതരം സിനിമകളും ബിബിന് ഇഷ്ടമാണ്. റീ റിലീസ് ട്രെൻഡായി തോന്നുന്നുവെന്നും മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ഉദാഹരണമായി ദേവദൂതനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അന്ന് ആ ചിത്രം പരാജയമായിരുന്നെന്നും എന്നാൽ ഇന്ന് ആ ചിത്രം വിജയിച്ചുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Content Highlight: Those who deserve it will survive in the movie says Bibin George