എന്‍.സി.പി സംസ്ഥാന തലപ്പത്ത് ഇനി തോമസ് കെ.തോമസ്
Kerala News
എന്‍.സി.പി സംസ്ഥാന തലപ്പത്ത് ഇനി തോമസ് കെ.തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th February 2025, 8:13 pm

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ്.കെ.തോമസിനെ നിയമിച്ചു. പി.എം.സുരേഷ് ബാബുവും പി.കെ. രാജനും വര്‍ക്കിങ് പ്രസിഡന്റുമാരാകും. മൂന്ന് പേരെയും നിയമിച്ച ഉത്തരവ് ശരദ് പവാര്‍ പുറത്തുവിടുകയായിരുന്നു.

പി.സി. ചാക്കോ രാജിവെച്ചതിനെ തുടര്‍ന്നാണ് തോമസിന്റെ നിയമനം. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലെ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

എന്‍.സി.പി അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസിനെ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന എന്‍.സി.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരത്തെ നേതാക്കള്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlight: Thomas K. Thomas is now the state NCP chief