എഡിറ്റര്‍
എഡിറ്റര്‍
‘പാവങ്ങള്‍ കയ്യേറിയാല്‍ ബുള്‍ഡോസര്‍കൊണ്ട് ഒഴിപ്പിക്കില്ലേ; തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന എന്തിന്; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
എഡിറ്റര്‍
Wednesday 8th November 2017 11:20am

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന നല്‍കുന്നത് എന്തിനാണെന്നും സാധാരണക്കാരന്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നും കോടതി ചോദിച്ചു.

കയ്യേറ്റക്കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്നും സാധാരണക്കാരനും മന്ത്രിക്കും തുല്യനീതിയല്ലേയെന്നും കോടതി ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു.

തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ഹരജികളായിരുന്നു കോടതിക്ക് മുന്‍പിലുണ്ടായിരുന്നത്. അതില്‍ ഒരു ഹരജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

Advertisement