തൊടുപുഴയില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം
Kerala News
തൊടുപുഴയില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st November 2019, 7:40 am

ഇടുക്കി: തൊടുപുഴയിലെ മണക്കാട്ടില്‍ ഫാക്ടറിയില്‍ തീപിടുത്തം. ഈസ്റ്റേണ്‍ സുനീദ്ര കിടക്ക നിര്‍മാണഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഫാക്ടറിയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തീപിടുത്തത്തില്‍ ഫാക്ടറിയുടെ ഒരു ഭാഗം കത്തിനശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

25,000 രൂപയ്ക്ക് മേലെ വിലവരുന്ന കിടക്കകള്‍ നര്‍മിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. ഏകദേശം 2,000ത്തോളം കിടക്കകള്‍ കത്തിനശിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.