ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്, ജയിപ്പിക്കണം: വികാര നിര്‍ഭരനായി മുലായം സിങ്
IPL
ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്, ജയിപ്പിക്കണം: വികാര നിര്‍ഭരനായി മുലായം സിങ്
ന്യൂസ് ഡെസ്‌ക്
Friday, 19th April 2019, 11:49 pm

മെയിന്‍പുരി: മെയിന്‍പുരിയില്‍ വൈകാരികമായി വോട്ടഭ്യര്‍ത്ഥിച്ച് എസ്.പി നേതാവ് മുലായം സിങ് യാദവ്. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും തന്നെ വിജയിപ്പിക്കണമെന്നും മുലായം തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരോട് പറഞ്ഞു.

‘കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷം നമ്മളെല്ലാവരും ഒന്നിച്ചിരിക്കുകയാണ്. മെയിന്‍പുരിയില്‍ ഉള്ളവരെല്ലാം എന്റെ ആളുകളാണ്. വലിയ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. 2014തിനേക്കാള്‍ ഭൂരിപക്ഷം ഉറപ്പാക്കണം. കാരണം ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്’ മുലായം പറഞ്ഞു.

സ്‌കൂള്‍ അധ്യാപകനായി മെയിന്‍പുരിയില്‍ ജീവിതം ആരംഭിച്ച മുലായം 1996 മുതല്‍ നാലു തവണ മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചിട്ടുണ്ട്. അഖിലേഷ് യാദവിനും മായാവതിയ്ക്കും ഒപ്പമെത്തിയാണ് മുലായം വോട്ടു ചോദിച്ചത്. 1995ലാണ് അവസാനം മുലായവും മായാവതിയും വേദി പങ്കിട്ടത്.