ഇത് വെറും ചെരുപ്പല്ല: ഈ ഫ്‌ളിപ്പ ഫ്‌ളോപ്പ് ചെരുപ്പിന് വില 45000 രൂപ മാത്രം
Life Style
ഇത് വെറും ചെരുപ്പല്ല: ഈ ഫ്‌ളിപ്പ ഫ്‌ളോപ്പ് ചെരുപ്പിന് വില 45000 രൂപ മാത്രം
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 10:50 pm

കോഴിക്കോട്: ഒരു സാധാരണ ഫ്‌ളിപ്പ ഫ്‌ളോപ്പ് ചെരുപ്പിന് നിങ്ങള്‍ എത്ര രൂപ മുടക്കും?45000 രൂപ മുടക്കാന്‍ തയ്യാറായാല്‍ വാലന്റീനോ എന്ന് ബ്രന്‍ഡ് പുറത്തിറക്കുന്ന ഈ ഫ്‌ളിപ് ഫ്‌ളോപ് സ്വന്തമാക്കാം.

വാലന്റീനോയും ഹവായിയാനാസ് എന്ന ബ്രാന്റും ചേര്‍ന്നാണ് ഇത് മാര്‍ക്കറ്റിലെത്തിച്ചിരിക്കുന്നത്. ആമസോണില്‍ ഇപ്പോള്‍ വില്പനക്കെത്തി കഴിഞ്ഞു ഈ ചെരുപ്പ്.

Also Read:  നാഥനില്ലാ പരാതിക്ക് മറുപടിയില്ല: പി.കെ ശശിക്കെതിരായി യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു നല്കിയ പരാതിയെ കുറിച്ച് മന്ത്രി എ.കെ ബാലന്‍

ഈ ചെരുപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അറിയാന്‍ ഒരാള്‍ക്ക് മൂന്നില്‍ കൂടുതല്‍ ജോഡി വാങ്ങാന്‍ സാധിക്കില്ല. മാത്രമല്ല ഈ ചെരുപ്പ് പുരുഷന്മാര്‍ക്ക് വേണ്ടി മാത്രം പുറത്തിറക്കിയതാണ്.

ഈ പ്രൊഡക്റ്റിന് കീഴില്‍ ഞെട്ടിക്കുന്ന തരം കമന്റുകളും റിവ്യൂകളുമാണ് പ്രത്യക്ഷപ്പെടുന്നത്. ” ഇത് വളരെ നല്ല പ്രൊഡക്റ്റാണ് , കംഫര്‍ട്ടബളുമാണ്. എങ്കിലും എന്റെ ഒരു കിഡ്‌നി നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന് മാത്രം. ” ഒരു കമന്റില്‍ പറയുന്നു.