തിരുവനന്തപുരം: ധനുവച്ചപുരം വി.ടി.എം കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയുന്ന മൂന്ന് പേര്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. പാറശാല പൊലീസിന്റേതാണ് നടപടി.
തിരുവനന്തപുരം: ധനുവച്ചപുരം വി.ടി.എം കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയുന്ന മൂന്ന് പേര്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. പാറശാല പൊലീസിന്റേതാണ് നടപടി.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എ.ബി.വി.പി പ്രവര്‍ത്തകരാണ് കേസിലെ പ്രതികൾ. വി.ടി.എം എന്‍.എസ്.എസ് കോളേജിലെ വിദ്യാര്‍ത്ഥിയായ ദേവ്ജിത്തിനെ മര്‍ദിച്ചതിലാണ് കേസ്. ഇന്നലെ (ചൊവ്വ)യാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്.
എ.ബി.വി.പിയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. ഗുരുതമായി പരിക്കേറ്റ ദേവ്ജിത്ത് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ദേവ്ജിത്തിന്റെ കഴുത്തിനും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഫുഡ് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് കോളേജില്‍ എത്തിയതെന്നും എന്നാല്‍ അപ്രതീക്ഷിതമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടെന്നും ഇത് നിഷേധിച്ചതോടെ മര്‍ദിച്ചെന്നുമാണ് പരാതി.
15 പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ കോളേജ് അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പ്രിന്‍സിപ്പള്‍ ഡോ. രമേശിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നുവെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.
Content Highlight: Student beaten up for not attending ABVP event Case of attempt to murder filed