'അടിക്കണ്ടേ അവനെയൊക്കെ, നല്ല ചുട്ട അടികൊടുക്കണം, വിവാരാവകാശപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് എം.എല്‍.എ
Kerala News
'അടിക്കണ്ടേ അവനെയൊക്കെ, നല്ല ചുട്ട അടികൊടുക്കണം, വിവാരാവകാശപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 3:50 pm

കോഴിക്കോട്: വിവരാവകാശ പ്രവര്‍ത്തകനെ അടിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത് കോഴിക്കോട് തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്. എം.തോമസ്. തമ്പല മണ്ണ 110 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനച്ചടങ്ങിലാണ് തിരുവമ്പാടി സ്വദേശിയായ സൈതലവിയെ അടിക്കാന്‍ ആഹ്വാനം ചെയ്തത്.

സൈതലവിയെ വര്‍ഗിയവാദിയാണെന്ന് എം.എല്‍.എ വിളിക്കുന്നതും ചുട്ട അടികൊടുക്കണമെന്നും പറയുന്നതും വീഡിയോയില്‍ കാണം.

” ഒരു സൈതലവി എന്നു പറഞ്ഞ ഒരുത്തന്‍ ഉണ്ടുപോലും, നാട്ടിലുള്ള ആളുകള്‍ക്ക് കൈക്ക് –പിന്നെ ഇതില്ലാത്തോണ്ട് എന്നാല്ലാണ്ട് അടിക്കണ്ടേ അവനെയൊക്കെ, നല്ല ചൂട്ട അടികൊടുക്ക
ണം, വര്‍ഗീയവാദിയാണേ”, വീഡിയോയില്‍ എം.എല്‍.എ പറയുന്നു.

കൈതപ്പൊയില്‍ അഗസ്ത്യന്‍മൂഴി റോഡ് പ്രവൃത്തിയില്‍ അഴിമതിയുള്ളതായി കാണിച്ച് സൈതലവി കോടതിയെ സമീപിച്ചിരുന്നു.

ഇതിലെ വിരോധമാകാം തന്നെ ആക്രമിക്കാനുള്ള എം.എല്‍.എയുടെ ആഹ്വാനത്തിന് പിന്നിലെന്ന് സൈതലവി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

thiruvambadi mla’s contravarcial speech