എഡിറ്റര്‍
എഡിറ്റര്‍
സമരത്തില്‍ പങ്കെടുത്ത സ്ത്രീയുടെ മുഖത്തടിച്ച് പുരുഷ പൊലീസ്; വീഡിയോ കാണാം
എഡിറ്റര്‍
Wednesday 12th April 2017 8:42pm


കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മദ്യനിരോധന സമരത്തില്‍ പങ്കെടുത്ത യുവതിയെ കയ്യേറ്റം ചെയ്ത് പുരുഷ പൊലീസ്.
തിരുപ്പൂര്‍ ജില്ലയില്‍ നടന്ന സമരത്തിനിടെ യുവതിയുടെ മുഖത്തടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.


Also read ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും; എന്നെ തടയാന്‍ നിങ്ങളാരാണ്?; ബി.ജെ.പിയോട് മമത


സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ സമരത്തിനിടെയായിരുന്നു പൊലീസ് അതിക്രമം. പുരുഷന്മാരും സമരരംഗത്ത് ഉണ്ടായിരുന്നു.

സമരക്കാരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും സ്ത്രീകള്‍ സമരരംഗത്ത് തുടരുകയായിരുന്നു. പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ നിന്ന സ്ത്രീകള്‍ക്ക് നേരെയാണ് അഡീഷണല്‍ എസ്.പി അക്രമം അഴിച്ച് വിട്ടത്. മറ്റു രണ്ട് സ്ത്രീകളെ എ.എസ്.പി പിടിച്ച് തള്ളുന്നതും വീഡിയോയില്‍ വ്യക്തമാണ്.


Dont miss ‘പെണ്ണഴകിന്റെ ശാരീരിക അനുപാതം’ വിവരിക്കുന്ന സി.ബി.എസ്.ഇ പാഠപുസ്‌കം വിവാദത്തില്‍


വീഡിയോ നവ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ പൊലീസ് ഉദ്യാഗസ്ഥനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊതു പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

 

Advertisement