റെനോ ഡസ്റ്റര്‍ മൂന്നാംതലമുറയില്‍ പെട്രോള്‍ വേരിയന്റ് മാത്രം വിപണിയിലിറങ്ങും
New Release
റെനോ ഡസ്റ്റര്‍ മൂന്നാംതലമുറയില്‍ പെട്രോള്‍ വേരിയന്റ് മാത്രം വിപണിയിലിറങ്ങും
ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 5:01 pm

റെനോയുടെ മൂന്നാംതലമുറയായ ഡസ്റ്റര്‍ ഇനി ഇന്ത്യയില്‍ പെട്രോള്‍ വേരിയന്റുകള്‍ മാത്രമായിരിക്കും പുറത്തിറക്കുക.2023ലായിരിക്കും മൂന്നാംതലമുറ ഡസ്റ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുറത്തിറക്കുക. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഡസ്റ്റര്‍ 1.5 ലിറ്റര്‍ എച്ച്4കെ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാക്കുന്നതിന്റെ മുന്നോടിയായാണ് ഇനി പെട്രോള്‍ എഞ്ചിന്‍ വാഹനങ്ങള്‍ മാത്രം പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

മൂന്നാംതലമുറ ഡസ്റ്റര്‍ പെട്രോള്‍ എഞ്ചിന്റെ പുതിയ പതിപ്പ് എത്തിക്കഴിയുന്ന മുറയ്ക്ക് വിവിധ മോഡലുകളുടെ ഹൈബ്രിഡ് ,ഇലക്ട്രിക് പതിപ്പുകളും വിപണിയിലെത്തിക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇല്ലാത്ത എന്നാല്‍ വിദേശവിപണിയിലുള്ള ഡസ്റ്റര്‍ രണ്ടാംതലമുറക്കാരന്‍ പെട്രോള്‍ എഞ്ചിന്‍ നിരത്തിലുണ്ട്.