Administrator
Administrator
മതി­ഭ്രമം ലാലി­നോ അ­ഴീ­ക്കോടിനോ?.
Administrator
Wednesday 24th February 2010 10:46am

വി­വാ­ദം ക­ത്തി­പ്പ­ടര്‍­ന്ന കഥ

ലയാ­ള സി­നി­മ­യില്‍ ന­ടന്‍ തി­ലക­നെ വി­ല­ക്കി­യ­തു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ വി­വാ­ദം ക­ത്തി­ക്ക­യ­റു­ക­യാ­ണ്. ഇ­ട­പെ­ടു­ന്ന­വ­രെല്ലാം വി­വാ­ദ­ക്കു­രു­ക്കില്‍­പ്പെ­ടുന്നു. സി­നി­മ­യി­ലെ ക­ത്തി ഡ­യ­ലോ­ഗുക­ളെ വെല്ലു­ന്ന വാ­ക് പോ­രു­ക­ളാണ് ചാ­നല്‍ മു­റി­ക­ളില്‍ ന­ട­ക്കുന്നത്. തി­ല­കനും ഉ­ണ്ണി­കൃ­ഷ്­ണനും മ­മ്മൂ­ട്ടിയും മോ­ഹന്‍­ലാലും കട­ന്ന് ഇ­പ്പോഴ­ത് സു­കു­മാര്‍ അ­ഴീ­ക്കോടിലും ടി പ­ദ്­മ­നാ­ഭ­നി­ലു­മെ­ത്തി നില്‍­ക്കുന്നു.

പ­ല­രു­ടെയും മേ­ക്ക­പ്പു­കള്‍ പൊ­ളി­ഞ്ഞു വീണു, മു­ഖം മൂ­ടി­കള്‍ അ­ഴി­ഞ്ഞു. ഒ­രു നട­ന്റെ ആ­ത്മ­രോദ­നം കേ­ട്ടി­ല്ലെ­ന്ന് ന­ടി­ച്ച­വര്‍­ക്ക് ഒ­ടു­വില്‍ പ്ര­തി­ക­രി­ക്കേ­ണ്ടി വന്നു. തി­ല­കന്‍ വി­വാ­ദ­ത്തി­ന്റെ നാള്‍­വ­ഴി­ക­ളി­ലേ­ക്ക് ഒ­രു അ­ന്വേഷ­ണം

തി­ലക­നെ മ­ലയാ­ള സി­നി­മ­യില്‍ നിന്ന് വി­ല­ക്കി­യ­താ­യി ആ­ദ്യ­മാ­യി ഒ­രു വാര്‍­ത്ത വ­രുന്നു. കേ­ര­ള­ഫഌ­ഷ് ന്യൂ­സ് ഉള്‍­പ്പെ­ടെ­യു­ള്ള മാ­ധ്യ­മ­ങ്ങള്‍ ആ വാര്‍­ത്ത പ്ര­സി­ദ്ധീ­ക­രിച്ചു.

വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌­സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ രഹസ്യ യോ­ഗം ചേര്‍ന്ന് തി­ലക­നെ വി­ല­ക്കി­യെ­ന്നാ­യി­രു­ന്നു ആ വാര്‍ത്ത., മാള അരവിന്ദന്‍ , സ്ഫടികം ജോര്‍ജ് എന്നി­വര്‍­ക്കും വി­ല­ക്കു­ണ്ടെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. ഇ­തി­ന്റെ ഭാ­ഗ­മാ­യി തി­ല­ക­നു­മാ­യി ക­രാ­റി­ലേര്‍­പ്പെട്ട ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേ­ഴ്­സ്ലില്‍ നിന്ന് തിലകനെ ഒഴിവാ­ക്കി­.

മാഫിയ സംഘങ്ങള്‍
മ്മയും ഫെഫ്­ക­യു­ടെയും നീ­ക്ക­ത്തി­നെ­തി­രെ രൂ­ക്ഷമാ­യ പ്ര­തി­കര­ണ­വു­മാ­യാ­ണ് തി­ല­കന്‍ രം­ഗ­ത്തെ­ത്തി­യത്. ഈ സം­ഘ­ട­നകള്‍ മാഫിയ സംഘങ്ങളാണെ­ന്ന് തി­ല­കന്‍ തു­റ­ന്ന­ടിച്ചു. ക്രിസ്ത്യന്‍ ബ്രദേഴ്‌­സില്‍ നിന്നും തന്നെ ഒഴിവാക്കി­യ­തി­ന് പി­ന്നില്‍ ഒരു സൂപ്പര്‍ താ­ര­ത്തിനും പ­ങ്കു­ണ്ടെ­ന്ന് തി­ല­കന്‍ വ്യ­ക്ത­മാക്കി. ‘ക്രി­സ്­ത്യന്‍ ബ്ര­ദേ­ഴ്‌­സ് നിര്‍­മ്മാ­താവ് കഴിഞ്ഞ നവംബറില്‍ തന്റെയടുത്ത് നേരിട്ടെത്തിയാണ് സിനിമയിലേക്ക് ഡേറ്റ് വാങ്ങിയത്. ഇതിനായി അഡ്വാന്‍സും തന്നിരുന്നു. എന്നാല്‍ പിന്നീ­ട് നിര്‍­മ്മാ­താവ് സുബൈര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞത് തന്നെ അഭിനയിപ്പിക്കാന്‍ ഫെഫ്ക അനുവദിക്കുന്നില്ലെന്നാണ്. അമ്മക്ക് ഇതില്‍ പങ്കില്ലെന്നും പുറഞ്ഞു. എന്നാല്‍ അമ്മയാണ് മുഖ്യ പ്രതിയെന്ന് തനിക്ക് വ്യക്തമായിട്ടുണ്ട്. തന്നെ അഭിനയിപ്പിച്ചാല്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ഇമേജ് തകരുമെന്നാണ് പറഞ്ഞത്. ആ സൂപ്പര്‍ സ്റ്റാറിന്റെ അഭിമാനം നോക്കിയേ മലയാള സിനിമ വളരൂവെന്നതാണ് സ്ഥി­തി’- എ­ന്നി­ങ്ങ­നെ­യാ­യി­രു­ന്നു തി­ലക­ന്റെ പ്ര­സ്­താവ­ന.
കൂ­ളി­ങ് ഗ്ലാ­സ്
അ­ടു­ത്ത ദി­വ­സ­ങ്ങ­ളില്‍ ചാ­നല്‍ ചര്‍­ച്ച­ക­ളില്‍ തി­ല­കന്‍ പ്രധാ­ന അ­ഥിതി­യാ­യെത്തി. കിട്ടി­യ അ­വസ­രം തി­ല­കന്‍ ഏ­റെ­ക്കു­റെ ഫ­ല­പ്ര­ദ­മാ­യി ഉ­പ­യോ­ഗിച്ചു. നാനൂറോ അഞ്ഞൂറോ കൂളിംഗ് ഗ്ലാസ് വാങ്ങിവെച്ചതുകൊണ്ട് നല്ല കലാകാരനാകി­ല്ലെ­ന്ന് തി­ല­കന്‍ വെ­ച്ച­ടിച്ചു. ( മ­ല­യാ­ളം സൂ­പ്പര്‍ സ്റ്റാ­റു­ക­ളില്‍ കൂ­ളി­ഗ് ഗ്ലാ­സ് കൂ­ടു­ത­ലാ­യി ഉ­പ­യോ­ഗി­ക്കുന്ന­ത് മ­മ്മൂ­ട്ടി­യാ­യ­തി­നാല്‍ തി­ലക­ന്റെ ഉ­ന്നം മ­മ്മൂ­ട്ടി­യാ­ണെ­ന്ന് ആ­ദ്ദേ­ഹ­ത്തി­ന്റെ ആ­രാ­ധ­കര്‍ക്കും ചി­ല മാ­ധ്യ­മ­ങ്ങള്‍­ക്കും തോ­ന്നി. ന­ടന്‍ ആ­രെ­ന്ന് തി­ലക­നെ കൊ­ണ്ട് പ­റ­യി­ക്കാന്‍ ചാ­നല്‍ ചോ­ദ്യ വി­ദ­ഗ്ധര്‍ പഠി­ച്ച പ­ണി പ­തി­നെ­ട്ടു­മെ­ടു­ത്തെ­ങ്കിലും അ­ക്കാര്യം മാ­ത്രം തി­ല­കന്‍ മി­ണ്ടി­യില്ല- ഏ­ത്, അ­ച്ഛന്‍ പ­ത്താ­യ­ത്തില്‍ കൂ­ടി­യി­ല്ലെ­ന്ന്.)
ധര്‍­ണ­യും പ്ര­ക­ട­നവും
തി­
ലക­ന് വേ­ണ്ടി തി­ല­കന്‍ മാ­ത്ര­മാ­യി­രു­ന്നു ഇ­തു­വരെ. ആ­ദ്യ­മാ­യി പുറ­ത്ത് നി­ന്ന് ഇ­ട­പെ­ട­ലു­ണ്ടായി. തി­ലക­ന് പി­ന്തു­ണ­യു­മായി മലയാള വേദിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ ഓഫിസിനു മു­ന്നില്‍ ധര്‍­ണ ന­ടന്നു. വികാ­ര നിര്‍­ഭ­ര­മാ­യി­രു­ന്നു പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്ത് തി­ലക­ന്റെ പ്ര­സംഗം. ‘ക്യാമറക്കു മുന്നില്‍ നിന്നു മരിക്കണമെന്നാണ് ആഗ്രഹം. ആസിഡ് ബള്‍ബിനു മുന്‍പില്‍ നിന്നു നാടകം കളിച്ചയാളാണു ഞാന്‍. എന്നെ ഗുണ്ടായിസം കൊണ്ടു തടയാനാവില്ല. നോട്ടീസ് പോലും നല്‍കാതെ വിലക്കേര്‍പ്പെടുത്തിയതു തന്തയില്ലായ്മയാണ്. തീയില്‍ കൊരു­ത്ത ഞാനീ പൊരിവെയിലത്തു വാടി­ല്ല’- തിലകന്‍ പ­റ­ഞ്ഞു വെച്ചു.
ക­മ്യൂ­ണി­സ്റ്റു­കാ­രന്‍
താ­നൊ­രു ക­മ്യൂ­ണി­സ്റ്റ്­കാ­ര­നാ­യിട്ടും പാര്‍­ട്ടി­യും ചാ­നലും ത­ന്നെ സ­ഹാ­യി­ച്ചി­ല്ലെ­ന്ന് തി­ല­കന്‍ പ­റഞ്ഞു. ഇ­ത് പ്രമു­ഖ താ­ര­ത്തി­ന്റെ സ­മ്മര്‍­ദം കൊ­ണ്ടാ­ണെന്നും അ­ദ്ദേ­ഹം ആ­ല­പ്പു­ഴ­യില്‍ പ­റ­ഞ്ഞു. മാ­ക്ട­യും എ ഐ ടി യു സി­യും തി­ലക­ന് പി­ന്നില്‍ പാറ പോ­ലെ ഉറ­ച്ച് നി­ന്നു. തി­ല­കന്‍ വി­വാ­ദ­ത്തില്‍ ഇ­ട­പെ­ടി­ല്ലെന്നും സി പി ഐ­ക്ക് മാ­ക്ടയും ഫെ­ഫ്­കയും ഒ­രു പോ­ലെ­യാ­ണെ­ന്നു­മു­ള്ള വാ­ദ­വു­മാ­യി ഇ­സ്­മ­യില്‍ സ­ഖാ­വ് സൂ­പ്പര്‍ സ്റ്റാര്‍ ഭ­ക്തി പ്ര­ക­ടി­പ്പി­ച്ചു. എ­ന്നാല്‍ കാ­ന­ത്തി­ന് അ­തി­ലെ ന്യാ­യം മ­ന­സി­ലാ­യില്ല. മാക്ട എ ഐ ടി യു­സി­യില്‍ അം­ഗ­ത്വ­മു­ള്ള സം­ഘ­ട­ന­യാ­ണെന്നും പി­ന്നെ­ങ്ങി­നെ ഇ­ട­പെ­ടാ­തി­രി­ക്കു­ന്ന­തെ­ന്നു­മാ­യി കാനം. തൊ­ഴി­ലാ­ളി പ്ര­ശ്‌­ന­ത്തി­ലി­ട­പെ­ടു­ന്നി­ല്ലെ­ങ്കില്‍ പി­ന്നെ­ന്ത് ക­മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­യെ­ന്ന് തി­ല­കന്‍ സി പി ഐ വേ­ദി­യില്‍ ക­യ­റി­ച്ചെ­ന്ന് ചോ­ദിച്ചു.
രാ­ജി വാ­ഗ്­ദാ­ന­വു­മായി ഉ­ണ്ണി­കൃ­ഷ്­ണന്‍
തി­ലക­ന്റെ ആ­രോപ­ണം കൈ­വി­ടു­മെ­ന്ന ഘ­ട്ട­മെ­ത്തി­യ­പ്പോള്‍ ഫെഫ്­ക ജ­ന­റല്‍ സെ­ക്ര­ട്ട­റി ബി ഉ­ണ്ണി­കൃ­ഷ്­ണന്‍ രം­ഗ­ത്തെത്തി. ക്രിസ്ത്യന്‍ ബ്രദേഴ്‌­സ് സിനിമയില്‍ നിന്ന് തിലകനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താന്‍ കത്തെഴുതിയെന്ന് തെളിയിച്ചാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാമെന്ന് ഉണ്ണികൃ­ഷ്­ണന്‍ പ­റ­ഞ്ഞു.
അ­മ്മയും രംഗ­ത്ത്
മ്മ അംഗങ്ങളെ പരസ്യമായി അധിക്ഷേപിച്ചതിന് നടന്‍ തിലകന്‍ ഖേദം പ്രകടിപ്പിക്കണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. അല്ലാത്തപക്ഷം തിലകനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ഇന്നസെന്റ് വാര്‍ത്താ സമ്മേളന­ത്തില്‍ പ­റ­ഞ്ഞു. തിലകന്റെ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അമ്മയുടെ എക്‌­സിക്യൂട്ടിവ് കമ്മിറ്റിക്കുശേ­ഷ­മാ­യി­രുന്നു ഇന്ന­സെന്റി­ന്റെ പ്ര­സ്­താ­വന.

തിലകന് പരാതിയുണ്ടെങ്കില്‍ അത് അമ്മക്കാണ് നല്‍കേണ്ടത്. മറിച്ച് ടി വി ചാനലുകളിലൂടെ അമ്മ മാഫിയ സംഘമാണെന്ന് വിളിച്ചു പറയുകയല്ല. അങ്ങിനെയെങ്കില്‍ അമ്മയില്‍ നിന്ന് പെന്‍ഷനായി ലഭിക്കുന്ന തുക അദ്ദേഹം സ്വീകരിക്കുന്നതെന്തിനാണെന്ന് വ്യക്തമാ­ക്ക­ണം. രാ­ഷ്ട്രീ­യ­ത്തെയും ജാ­തി­യെയും കൂ­ട്ട് പി­ടി­ച്ചാ­ണ് തി­ല­കന്‍ ക­ളി­ക്കു­ന്ന­തെന്നും ഇ­ന്ന­സെന്റ് പ­റ­ഞ്ഞു. ( അ­വ­ശ ക­ലാ­ക­രന്‍­മാര്‍­ക്ക് അ­മ്മ നല്‍­കു­ന്ന 2000 രൂ­പ ത­ന്നെ അ­വ­ശ­നാ­യി പ്ര­ഖ്യാ­പി­ക്കു­ന്ന­തി­നു­ള്ള അ­മ്മ­യുടെ നീ­ക്ക­മാ­ണെ­ന്ന് തി­ല­കന്‍ തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. അ­തി­നാല്‍ ആദ്യം തി­ല­കന്‍ സ­ഹായം നി­ര­സി­ച്ചു­വെ­ന്നാ­ണ് വി­വ­രം. പി­ന്നെ നിര്‍­ബ­ന്ധി­ച്ച­പ്പോള്‍ അത­ങ്ങ് വാ­ങ്ങി.)
വ­ധ ഭീ­ഷ­ണിയും സാ­ം­സ്­കാരി­ക വ­കുപ്പും
ത­നി­ക്ക് നേ­രെ വ­ധ ഭീ­ഷ­ണി­യു­ണ്ടാ­യെ­ന്ന് ന­ടന്‍ തി­ല­കന്‍ മാ­ധ്യമ­ങ്ങ­ളോ­ട് വെ­ളി­പ്പെ­ടു­ത്തി. നടന്‍ തിലകന് നേരെ വധ ഭീഷണിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്ന് മന്ത്രി എം എ ബേ­ബി പ­റഞ്ഞു. അനുഗ്രഹീത നടനാണ് തിലകന്‍ . മലയാള സിനിമയിലെ പ്രതിസന്ധി സിനിമാ ലോകത്തിന് തന്നെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഇടപെടുമെന്നും ബേബി വ്യക്തമാ­ക്കി.( കൈ­വി­ട്ട് പ­റ­യാന്‍ ബേ­ബി ത­യ്യാ­റാ­യില്ല. ഒ­രു തി­ലക­ന് വേ­ണ്ടി ത­ന്റെ ‘സാം­സ്­കാരി­ക’ സൗ­ഹൃ­ദങ്ങ­ളെ കു­രു­തി കൊ­ടു­ക്കാന്‍ ബേ­ബി ത­യ്യാ­റല്ലാ­യി­രു­ന്നു. സൂ­പ്പ­റുക­ളെ വെ­റു­പ്പി­ച്ചാല്‍ വൈ­കീട്ട­ത്തെ പ­രി­പാ­ടി­യെല്ലാം പൊ­ളി­യും. പ­ര­മാവ­ധി ക­ളി ക­ണ്ട് നില്‍­ക്കാം അ­ടി­യാ­യല്‍ പി­ടി­ക്കാം. അ­ത്ര ത­ന്നെ).
ആ­ര് ഖേ­ദിക്കണം
തിലകന്‍ നിരുപാധികം പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെ­ന്ന് ഫെഫ്ക ഭാകവാഹികള്‍ ആവശ്യപ്പെട്ടു. ഫെഫ്കക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കുന്നതുവ­രെ തി­ല­ക­നു­മായി സഹകരിക്കേണ്ടതില്ലെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോ­ഗ തീ­രു­മാനം.
എ­ന്നാല്‍ താന്‍ ഖേ­ദം പ്ര­ക­ടി­പ്പി­ക്കി­ല്ലെന്നും ഖേ­ദി­ക്കേണ്ടത് ഫെഫ്ക ജനറല്‍ സെക്ര­ട്ട­റി­യാ­ണെന്നും തി­ല­കന്‍ തി­രി­ച്ച­ടിച്ചു. പ­ഴ­യ മാഫി­യ ആ­രോ­പ­ണ­ത്തില്‍ ഉറ­ച്ച് നില്‍­ക്കു­ന്ന­തായും തി­ല­കന്‍ പ­റ­ഞ്ഞു.
അ­ച്ച­ട­ക്ക സ­മി­തി
തിലകനെതിരെ താരസംഘടനയായ അമ്മ അച്ചടക്കസമിതി രൂപീ­ക­രി­ക്കു­ന്നു. അമ്മ പ്രസിഡന്റ് നടന്‍ ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ അഞ്ചം­ഗ അ­ച്ച­ട­ക്ക സ­മിതി നിലവില്‍ വന്നു. അമ്മ സെക്രട്ടറി ഇടവേള ബാബു, നടന്‍മാരായ കുഞ്ചന്‍ , ടി.പി.മാധവന്‍ , ജനാര്‍ധനന്‍ എന്നി­വ­ര്‍ സമി­തി­യി­ലെ അം­ഗങ്ങള്‍ .

(ഇ­തി­നി­ടെ വി­വാ­ദം ഫാന്‍­സ് അ­സോ­സി­യേ­ഷ­നു­കള്‍ (തി­ല­ക­ന്റെ ഭാ­ഷ­യില്‍ ഗു­ണ്ടാ­സം­ഘങ്ങള്‍ ) ഏ­റ്റെ­ടു­ത്തി­രുന്നു. തി­യേ­റ്റ­റില്‍ നി­ന്ന് കൂക്കു­ന്ന അ­തേ ആ­വ­ശ­ത്തോ­ടെ അ­വര്‍ തി­ല­ക­നെ­തി­രെ രംഗ­ത്ത് വന്നു. കോ­ലം ക­ത്തി­ക്ക­ലായി, വ­ധ ഭീ­ഷ­ണി­യായി, തി­ലക­നെ ക­ണ്ടാല്‍ ത­ട്ടു­മെ­ന്നാ­യി ഫാന്‍­സു­കാര്‍ ).
മ­മ്മൂക്ക­ക്ക് വേ­ണ്ടി സ്വ­ന്തം ലാ­ലേ­ട്ടന്‍
കൂ­ളി­ങ് ഗ്ലാ­സ്, ര­സ­തന്ത്രം തു­ട­ങ്ങി തി­ല­കന്‍ നല്‍കി­യ സൂ­ച­ന വെ­ച്ച് മ­മ്മൂ­ട്ടി ആ­രാ­ധ­കര്‍ രം­ഗ­ത്തി­റ­ങ്ങി­യ­പ്പോള്‍ ലാ­ലി­ന് തോ­ന്നി ത­ന്റെ ആ­രാ­ധ­ക­രെയും രം­ഗ­ത്തി­റ­ക്ക­ണ­മെ­ന്ന്. അ­ങ്ങി­നെ­യ­ദ്ദേഹം മമ്മൂ­ട്ടി­ക്ക് വേ­ണ്ടി രം­ഗ­ത്തെത്തി. മ­മ്മൂ­ട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആരു ശ്രമിച്ചാലും അമ്മ ഒറ്റക്കെട്ടായി നേരിടു­മെ­ന്നാ­യി­രു­ന്നു അമ്മ ജനറല്‍ സെക്രട്ട­റി കൂ­ടിയായ ലാ­ലി­ന്റെ പ്ര­സ്­താ­വന. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ മമ്മൂട്ടിക്കുണ്ടായ വേദന സംഘടനയിലെ ഓരോരുത്തരുടേയും വേദനയാണെന്നും മോ­ഹന്‍­ലാല്‍ വ്യക്തമാ­ക്കി.

അമ്മയും മമ്മൂട്ടിയും ഇത്രയും കാലം പ്രതികരിക്കാതിരുന്നതു ഭീരുത്വമായി കാരണരുത്. മുതിര്‍ന്ന ഒരാളോടു കാണിക്കേണ്ട മര്യാദ മാത്രമാണ് തിലകനോട് കാണിച്ചത്. സൂപ്പര്‍ സ്റ്റാറുകള്‍ വന്നതോടെ സിനിമയിലെ നന്മപോയെന്നാണു തിലകന്‍ പറയുന്നത്. ഞങ്ങളോടൊപ്പം നിരവധി  സിനിമകളിലഭിനയിച്ച തിലകന്‍ അപ്പോഴൊന്നും ഇതു പറഞ്ഞിട്ടില്ല. തിലകന്റെ റോള്‍ തട്ടിപ്പറിക്കാന്‍മാത്രം ചെറിയ മനസാണ് മമ്മൂട്ടിയുടെതെന്ന് കേരളം വിശ്വസിക്കില്ല. മമ്മൂട്ടി എന്ന മനുഷ്യന്റെ നന്മ ഒരിക്കലെങ്കിലും അനുഭവിച്ചവരാകും മലയാള സിനിമയിലെ ഓരോരു­ത്ത­രും- ഇ­ങ്ങി­നെ പോ­കു­ന്നു ലാ­ലി­ന്റെ മ­മ്മൂ­ട്ടി സ്­തു­തി ഗീ­ത­ങ്ങള്‍ .
അ­ഴീ­ക്കോ­ടി­ന്റെ വേദന
തി ല­ക­നും ഫെ­ഫ്­ക്കയും ത­മ്മില്‍ ന­ട­ക്കുന്ന പോ­ര് കേര­ളം ക­ണ്ട് നില്‍­ക്കു­മ്പോള്‍ അ­ഴീ­ക്കോ­ടി­ന് നോ­ക്കി നില്‍­ക്കാന്‍ ക­ഴി­ഞ്ഞില്ല. താരങ്ങള്‍ക്ക് മിന്നാന്‍ ആകാശമൊരുക്കിയ നടനാണ് തിലക­നെ­ന്ന അ­ഴീ­ക്കോ­ടി­ന്റെ പ്ര­സ്­താവന തി­ലക­നെ പോലും ഞെ­ട്ടിച്ചു. അ­ഞ്ച് കോ­ടി രൂ­പ വാ­ങ്ങി­യാ­ണ് മ­മ്മൂ­ട്ടി അ­ഭി­ന­യി­ക്കു­ന്നത്. തി­ലക­ന് വി­ല­ക്കേര്‍­പ്പെ­ടു­ത്തി­യത് കലാകേരളത്തെ വിലക്കുന്നതിന് തുല്യ­മാ­ണെന്നും താര സംഘടന തന്നെ അദ്ദേഹത്തെ വിലക്കുന്നത് ഉപ്പിന്റെ ഉപ്പ് നഷ്ടപ്പെടുന്നതിന് തുല്യമാണെന്നും അ­ഴീ­ ക്കോ­ട് പ­റഞ്ഞു. മോ­ഹന്‍­ലാല്‍ സി­നി­മ­യി­ലൂ­ടെ ല­ഭി­ച്ച പ്ര­ശ­സ്­തി പ­ര­സ്യ­ത്തി­ലൂ­ടെ വില്‍­ക്കു­ക­യാ­ണെന്നും അ­ഴീ­ക്കോ­ട് ആ­വര്‍­ത്തി­ച്ചു.
ക­ഞ്ഞി­യില്‍ മ­ണ്ണി­ട­രുത്; ലാല്‍ അ­ഴീ­ക്കോ­ടി­നെ വി­ളി­ക്കു­ന്നു
വി­വാ­ദം നിര്‍­ണാ­യ­കമാ­യ വ­ഴി­ത്തി­രി­വി­ലെ­ത്തുന്നത് ഈ വിളി­യോ­ടെ­യാ­ണ്. ത­ന്റെ പര­സ്യ അ­ഭി­ന­യ­ത്തോ­ടു­ള്ള വി­മര്‍­ശ­ന­ത്തി­നെ­തി­രെ പ­രാ­തി പ­റ­യാന്‍ മോഹന്‍ലാല്‍ അഴീക്കോടി­നെ വി­ളി­ച്ചു. വി­ളിച്ച­ത് തി­രു­വ­ന­ന്ത­പു­ര­ത്ത് നിന്നാണോ ദു­ബൈ­യില്‍ നിന്നാണോ എ­ന്നു­ള്ള സംശ­യം അ­വി­ടെ നില്‍ക്കട്ടെ. അ­ഴീ­ക്കോ­ടി­ന്റെ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചതായി ലാല്‍ ഫോ­ണി­ലൂ­ടെ പ­രാ­തി­പ്പെട്ടു.

സം­സാ­രം സി­നി­മ­യി­ലെ ത­ര്‍­ക്ക­ങ്ങ­ളി­ലേ­ക്ക് വ­ഴു­തി മാ­റി. ഇ­രു­വരും പ­റ­ഞ്ഞ­തെ­ന്താ­ണെ­ന്ന് ഇ­രു­വര്‍­ക്കും മാ­ത്ര­മേ അ­റിയൂ. തി­ല­കനും അ­മ്മയും ഒ­രു മേശ­ക്കു ചു­റ്റു­മി­രി­ക്കാ­മെ­ന്നും താന്‍ മ­ധ്യ­സ്ഥം വ­ഹി­ക്ക­ണ­മെന്നും പ­റ­ഞ്ഞ­താ­യി അ­ഴീ­ക്കോ­ട് പ­റഞ്ഞു. എ­ന്നാല്‍ ഞാ­ന­ങ്ങി­നെ പ­റ­ഞ്ഞി­ട്ടി­ല്ലെന്നും അ­ഴീ­ക്കോ­ടി­ന് മ­തി­ഭ്ര­മ­മാ­ണെ­ന്നു­മാ­യി മോ­ഹന്‍­ലാല്‍ . മ­തി­ഭ്രമം എ­നി­ക്കല്ല ലാ­ലി­നാ­ണെ­ന്ന് അ­ഴീ­ക്കോ­ടും.

പ­റ­യു­മ്പോള്‍ പി­ന്നെ അ­ഴീ­ക്കോ­ടി­ന് ഒ­രു സ്വ­ഭാ­വ­മു­ണ്ട് എല്ലാമ­ങ്ങ് പറ­ഞ്ഞ് ക­ളയും ലാ­ലി­ന്റെ മേ­ക്ക­പ്പി­നെ­ക്കു­റി­ച്ചും പാ­ട്ട് സീ­നി­നെക്കു­റി­ച്ചു­മെല്ലാം പറ­ഞ്ഞ് അ­ഴീ­ക്കോ­ട് അ­പ്രി­യ സ­ത്യ­ങ്ങള്‍ തു­റ­ന്ന­ടി­ച്ചു.

എ­ന്നാല്‍ അ­ഴീ­ക്കോ­ടി­ന്റെ പ­ഴ­യ ശ­ത്രു­ക്ക­ളെല്ലാം സ­ട കു­ഞ്ഞെ­ണീ­റ്റി­രി­ക്ക­യാ­ണി­പ്പോള്‍. അ­ഴീ­ക്കോ­ടി­ന് കുറ­ച്ച് കാ­ല­മായി മാ­നസി­ക പ്ര­ശ്‌­ന­മു­ണ്ടെ­ന്ന പ്ര­സ്­താ­വ­ന­യു­മായി ടി പ­ദ്­മ­നാ­ഭന്‍ രംഗ­ത്ത് വ­ന്നു. ശ­ത്രു­വി­ന്റെ ശ­ത്രു മി­ത്രം. സിനി­മ തി­യേ­റ്റ­റി­ലല്ല ചാ­ന­ലി­ലാ­ണ് ഇടി­പൊ­ട്ടു­ന്ന ഡ­യ­ലോ­ഗു­കള്‍ , തെ­റി­വ­ളികള്‍ . സ­ങ്ക­ട­ങ്ങള്‍ …

ശേ­ഷം സ്­ക്രീ­നില്‍ ….

Advertisement