ബ്രസീലിനോട് തോറ്റാല്‍ സന്തോഷത്തോടെ മടങ്ങാമായിരുന്നു, ഫ്രാന്‍സ് കളിച്ചത് ഫുട്‌ബോളല്ല: ബെല്‍ജിയന്‍ ഗോളി
World cup 2018
ബ്രസീലിനോട് തോറ്റാല്‍ സന്തോഷത്തോടെ മടങ്ങാമായിരുന്നു, ഫ്രാന്‍സ് കളിച്ചത് ഫുട്‌ബോളല്ല: ബെല്‍ജിയന്‍ ഗോളി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th July 2018, 8:40 am

സോചി: ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനൊട് തോറ്റതിന് പിന്നാലെ ഫ്രാന്‍സിന്റെ കേളീശൈലിയെ നിശിതമായി വിമര്‍ശിച്ച് തിബോ കുര്‍ട്ടോ രംഗത്തെത്തി. ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പറാണ് തിബോ കുര്‍ട്ടാ.

സ്‌പോര്‍സാ മാഗസിനോടായിരുന്നു കോര്‍ട്ടായുടെ പ്രതികരണം. ഫ്രാന്‍സ്, ഫുട്‌ബോളിനെതിരായ കേളി ശൈലിയാണ് പുറത്തെടുത്തത്. അവരുടെ സ്‌ട്രൈക്കര്‍ കളിക്കുന്നത് അവരുടെ പോസ്റ്റില്‍ നിന്നും വെറും 30 മീറ്റര്‍ അകലെ നിന്ന് മാത്രമാണ്. ഇത് ഫുട്‌ബോളല്ല, കോര്‍ട്ട പറഞ്ഞു. ഒരു കോര്‍ണര്‍ ഗോള്‍ നേടിയ ഫ്രാന്‍സ് മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി.ടിറ്റെയുടെ ബ്രസീലിനോട് തോറ്റാല്‍ ഇതിലും സന്തോഷം ആയിരുന്നുവെന്നും, അവര്‍ മികച്ച ഫുട്‌ബോളാണ് കളിച്ചതെന്ന് കൂട്ടിച്ചേര്‍ക്കാനും കുര്‍ട്ടോ മറന്നില്ല. ബ്രസീലിനെ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബെല്‍ജിയം സെമി ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തില്‍ കുര്‍ട്ടോയുടെ മികച്ച പ്രകടനം നിര്‍ണ്ണായകമായിരുന്നു.

എന്നാല്‍ സെമിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫ്രാന്‍സിനെ തളയ്ക്കാന്‍ സാധിച്ചില്ല. ഫ്രാന്‍സിന്റെ ബാഴ്‌സിലോണ താരം സാമുവല്‍ ഉംറ്റിറ്റിയുടെ ഹെഡര്‍ ഗോളില്‍ ബെല്‍ ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലിലെത്തി. ഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സര വിജയിയേയാണ് ഫ്രാന്‍സ് നേരിടുക.