വിജയ്‌യും സാമന്തയും പ്രധാനവേഷങ്ങളിലെത്തിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം തെരിയുടെ റീ റിലീസ് തീയതി പുറത്ത്. നിര്‍മാതാവ് കലൈപുലി എസ്. താണു തന്നെയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ ചിത്രത്തിന്റെ റീ റിലീസ് ഡേറ്റ് പങ്കുവെച്ചത്. 2026 ഫെബ്രുവരി 27ന് സിനിമ തിയേറ്റററുകളിലെത്തും. ജനുവരിയില്‍ റീ റിലീസ് പ്രഖാപിച്ച ചിത്രത്തിന്റെ റിലീസ് തീയ്യതി പിന്നീട് പല കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.
ജനുവരി 15നായിരുന്നു ആദ്യം റീ റീലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊങ്കല്‍ റിലീസിനെത്തുന്ന സിനിമ നിര്‍മാതാക്കളുടെ അഭ്യര്‍ത്ഥനെയ തുടര്‍ന്ന് റിലീസ് തീയതി മാറ്റി. ശിവകാര്‍ത്തിയേകന്‍ നായകനായെത്തിയ പരാശക്തി, ജീവയുടെ തലൈവര്‍ തമ്പി എന്നീ ചിത്രങ്ങള്‍ പൊങ്കല്‍ റിലീസായി എത്തിയിരുന്നു.
Thalapathy Vijay’s #Theri re-release Kerala distribution by Lalettan’s Aashirvad Cinemas ♥️🔥
February 27, 2026 release. https://t.co/xbHM54T5Wp pic.twitter.com/VdRq1CFOrK
— AB George (@AbGeorge_) February 18, 2026
പിന്നീട് ജനുവരി 23ലേക്ക് റിലീസ് തീയതി മാറ്റി. എന്നാല്‍ ദ്രൗപതി 2 എന്ന ചിത്രത്തിന് സ്‌ക്രീനുകള്‍ മതിയാവില്ലെന്നും റിലീസ് മാറ്റണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും റിലീസ് തീയ്യതി മാറ്റുകയായിരുന്നു. ഇപ്പോഴിതാ ദളപതി ആരാധകര്‍ക്ക് ആശ്വസവാര്‍ത്തയുമായാണ് പുതിയ അപ്‌ഡേറ്റുകള്‍ എത്തിയിരിക്കുന്നത്.
സിനിമ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖാപിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആശീര്‍വാദ് സിനിമാസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അറ്റ്‌ലിയുടെ സംവിധാനത്തില്‍ 216ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 150 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. വിജയ്‌യുടെ കരിയര്‍ ബെസ്റ്റ് സിനിമയായാണ് തെരിയെ ആരാധകര്‍ വിലയിരുത്തിയത്.
IPS Vijaykumar on Duty 🔥🔥🔥 from 27th Feb#Theri Re-release #ThalapathyVijay #SamanthaRuthPrabhu pic.twitter.com/SNNWhyNrWE
— Goldwin Sharon (@GoldwinSharon) February 18, 2026
അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ട വിജയ് ചിത്രം ജന നായകന്‍ ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്ന താരത്തിന്റെ അവസാന സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജുവും പൂജ ഹെഗ്‌ഡെയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജന നായകന്‍ ഏപ്രില്‍ 30ന് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Theri Re releases on February 27th Distributed in Kerala by Aashirvad Cinemas
