തൃശൂര്‍: തൃശൂരില്‍ ട്രാഫിക് ബ്ലോക്കിനിടെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങള്‍ ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ ആ സമയത്ത് വാഹനത്തില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്.
തൃശൂര്‍: തൃശൂരില്‍ ട്രാഫിക് ബ്ലോക്കിനിടെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങള്‍ ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ ആ സമയത്ത് വാഹനത്തില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്.
അന്വേഷണത്തിന് പിന്നാലെ ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ ഡ്രൈവറെയും വാഹനത്തെയും എം.വി.ഡി കസ്റ്റഡിയിലെടുത്തു. തൃശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപര്‍ണയായിരുന്നു ഗതാഗത കുരുക്കിനിടെ ആംബുലന്‍സിന് വഴിയൊരുക്കിയത്.
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വളരെ പെട്ടെന്നായിരുന്നു ഏറ്റെടുത്തത്. എന്നാല്‍ ആംബുലന്‍സിന്റെ വലതുവശത്ത് നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മനസിലാക്കിയാണ് എം.വി.ഡി അന്വേഷണം ആരംഭിച്ചത്. വലതുവശത്ത് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.
തുടര്‍ന്ന് വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച് അന്വേഷിച്ചതോടെ ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആംബുലന്‍സിലെ രോഗി അത്യാസന്ന നിലയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എ.എസ്.ഐയുടെ ഇടപ്പെടലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സൈറണ്‍ ഇട്ടിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാനുള്ള സാവകാശം തനിക്ക് ലഭിച്ചില്ലെന്നുമാണ് ആംബുലന്‍സ് ഡ്രൈവറിന്റെ വാദം. ഒറിജിനല്‍ വീഡിയോ തന്റെ കയ്യിലുണ്ടെന്നും ഡ്രൈവര്‍ ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള പൊലീസിന്റെ ഔദ്യോഗിക പേജിലടക്കം ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.
Content Highlight: There was no patient in the ambulance, the police attempt to run was in vain; Twist in MVD’s investigation