കല്‍പ്പറ്റ: വയനാട് നേരത്തെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല പുഞ്ചിരിമട്ടത്ത് മണ്ണിടിച്ചിലുണ്ടായിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. മുമ്പുണ്ടായ ദുരന്തത്തിന്റെ ഭാഗമായുണ്ടായ മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങളാണ് താഴേക്ക് ഒഴുകി വരുന്നതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നത് വരെ ഇത്തരത്തില്‍ ഒഴുക്കുണ്ടാവുമെന്നും പോകാന്‍ പാടില്ലാത്ത സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ആ ഭാഗത്തേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.