സിനിമാ- സീരിയൽ നടിയാണ് നിഷ സാരംഗ്. 1999 മുതൽ വെള്ളിത്തിരയിൽ എത്തിയ നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നിഷ ജനപ്രിയയായത്. ഇപ്പോൾ സിനിമയിലേക്കെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.
സിനിമാ- സീരിയൽ നടിയാണ് നിഷ സാരംഗ്. 1999 മുതൽ വെള്ളിത്തിരയിൽ എത്തിയ നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നിഷ ജനപ്രിയയായത്. ഇപ്പോൾ സിനിമയിലേക്കെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.
‘അഗ്‌നിസാക്ഷി എന്ന സിനിമയിലേക്ക് തിരുവാതിര കളിക്കാൻ പോയതാണ്. ഞാൻ നൃത്തം പഠിച്ചിട്ടുണ്ട്. തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയെല്ലാം ചെയ്തിരുന്നു. അന്നെനിക്ക് 25 വയസാണ്. പിറവത്തുള്ള എന്റെ ചിറ്റയുടെ വീട്ടിലായിരുന്നു ഞാൻ. അതിനടുത്തുള്ള പാഴൂർ മനയിലാണ് ഷൂട്ടിങ്.
ചിറ്റയും ഇളയച്ഛനും കൂടിയാണ് എന്നെ ലൊക്കേഷനിലേക്ക് കൊണ്ടുപോയത്. അവർക്കും എനിക്കും ശോഭനയെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു. അവിടെ എത്തിയപ്പോൾ എനിക്ക് ശോഭനക്കൊപ്പം ഒറ്റ ഡയലോഗ് മാത്രം പറയാനുള്ള അവസരം കിട്ടി,’ നിഷ സാരംഗ് പറയുന്നു.

അഭിനയിക്കണമെന്നോ സിനിമാനടി ആകണമെന്നോ താൻ ഒരിക്കൽപോലും ആഗ്രഹിച്ചിട്ടില്ലെന്നും സൗന്ദര്യവും നിറവും ഉള്ളവർ മാത്രമാണ് സിനിമിയിൽ അഭിനയിക്കുന്നത് എന്നായിരുന്നു തന്റെ ധാരണയെന്നും നിഷ സാരംഗ് കൂട്ടിച്ചേർത്തു.
സിനിമയിലെ മിക്ക സ്ത്രീകഥാപാത്രങ്ങളും ആഭരണങ്ങളണിഞ്ഞ് കാണുമ്പോൾ താൻ വിചാരിച്ചിരുന്നത് അത് സ്വർണമായിരിക്കും എന്നാണെന്നും അതുകൊണ്ട് അഭിനയിക്കണമെങ്കിൽ പണം വേണമെന്ന് താൻ വിശ്വസിച്ചുവെന്നും നിഷ പറയുന്നു. തനിക്ക് ഈ പറഞ്ഞ ഒന്നും ഉണ്ടായിരുന്നില്ലെന്നും താൻ അന്ന് ലൊക്കേഷനിൽ പോയത് ശോഭനയെ കാണാൻ വേണ്ടി മാത്രമായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.
അഗ്‌നിസാക്ഷി താൻ തിയറ്ററിൽ പോയി കണ്ടിട്ടില്ലെന്നും പിന്നീട് ടി.വിയിൽ വന്നപ്പോഴാണ് സിനിമ കണ്ടതെന്നും നടി പറഞ്ഞു. ആ സമയത്ത് സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ ആകാംക്ഷയോ കൗതുകമോ ഇല്ലായിരുന്നുവെന്നും അഗ്‌നിസാക്ഷിയിൽ അഭിനയിക്കുന്ന സമയത്ത് പൈസ കിട്ടുമല്ലോ എന്നതാണ് താൻ ചിന്തിച്ചതെന്നും നടി പറഞ്ഞു. മനോരമ ആഴ്ചപതിപ്പിനോട് സംസാരിക്കുകയായിരുന്നു നിഷ സാരംഗ്.
Content Highlight: There was a perception that only those with beauty acted in movies says Nisha Sarang