2001ൽ സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടിയാണ് നവ്യ നായർ.
2001ൽ സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടിയാണ് നവ്യ നായർ.
2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി. തന്റെ നിലപാടുകൾ എപ്പോഴും തുറന്ന് പറയുന്ന നടി കൂടിയാണ് നവ്യ നായർ.
‘പതിനഞ്ചാം വയസിലാണ് ഞാൻ സിനിമയിലേക്ക് വന്നത്. 24ാം വയസിൽ വിവാഹിതയായി. ആ കാലഘട്ടത്തിൽ ഒരു നായിക വിവാഹശേഷം സിനിമയിൽ നിന്നും അകന്നുനിൽക്കുമെന്ന് കരുതുന്ന പൊതുവായ ധാരണ സമൂഹത്തിലുണ്ടായിരുന്നു.

‘വിവാഹിതയായ നായിക’ എന്നതൊരു – വേറിട്ട വിഭാഗമായിത്തന്നെ ആളുകൾ കാണുമായിരുന്നു. കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നത് പലരും ‘തിരിച്ചുവരവ്’ എന്ന രീതിയിൽ കാണുകയും ‘ഇപ്പോൾ എന്താണ് മാറ്റം വന്നത്’ എന്നൊരു കണക്കുകൂട്ടലോടെ ഉറ്റുനോക്കുകയും ചെയ്യും.
ഇപ്പോഴത്തെപ്പോലെ വിവാഹം ഒരു വലിയ സംഭവമായി എടുക്കാതെ, അതിനുശേഷം ഒരു ദീർഘമായ ഇടവേള ഉണ്ടാകാതെ തന്നെ കരിയർ തുടരുന്ന സമീപനം അന്ന് അത്ര സാധാരണമായിരുന്നില്ല.
എന്നാൽ, നായകനടന്മാരെക്കുറിച്ച് ആരും അങ്ങനെ ചിന്തിക്കാറില്ല. അവർക്ക് എത്ര കുട്ടികളു ണ്ടായാലും വിവാഹിതരായാലും പ്രായം കടന്നാലും പ്രേക്ഷകർ അവരെ ‘വയസായവർ’ എന്ന വിഭാഗത്തിൽ കാണാറില്ല,’ നവ്യ പറയുന്നു.

സ്ത്രീകളുടെ കാര്യത്തിൽ അതിന് എതിർ രീതിയിലാണ് സമീപനം. ഒരു മോഡേൺ വേഷം ധരിച്ചാൽപ്പോലും അതിനെപ്പറ്റി അഭിപ്രായങ്ങൾ പറയും. ഒരു നടിയായി തനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നും നവ്യ നായർ പറയുന്നു.
Content Highlight: There was a category of ‘married heroine says Navya Nair