കോഴിക്കോട്: ആര്‍.ജെ.ഡി ഇടതുമുന്നണി വിടില്ലെന്ന് കെ.പി മോഹനന്‍ എം.എല്‍.എ. ഇനിയൊരു മാറ്റം സാധ്യമല്ലെന്നും യു.ഡി.എഫ് കാണിച്ചത് നെറികേടാണെന്നും കെ.പി മോഹനന്‍ പറഞ്ഞു. വരും തെരഞ്ഞെടുപ്പുകളിലും ആര്‍.ജെ.ഡിയുടെ പിന്തുണ എല്‍.ഡി.എഫിനാണെന്നും കെ.പി മോഹനന്‍ പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍.ജെ.ഡി എല്‍.ഡി.എഫ് വിട്ടുപോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങളെ തള്ളിക്കൊണ്ടാണ് കെ.പി. മോഹനന്റെ പ്രതികരണം.
ഇടതുമുന്നണിയില്‍ ഒരു എം.എല്‍.എ മാത്രമുള്ള കേരള കോണ്‍ഗ്രസ് (ബി) യുടെ കെ.ബി. ഗണേഷ് കുമാര്‍, ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) പാര്‍ട്ടിയുടെ കടന്നപ്പള്ളി രാമചന്ദ്രന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു തുടങ്ങിയവര്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് മുന്നണിയില്‍ ആര്‍.ജെ.ഡി സംതൃപ്തരായിരുന്നില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ ആര്‍.ജെ.ഡി തിരിച്ച് യു.ഡി.എഫിലേക്ക് പോകുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.
ഇടതുമുന്നണിയില്‍ ആര്‍.ജെ.ഡിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ആര്‍.ജെ.ഡിയുടെ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രയാംസ് കുമാറും നേരത്തെ പറഞ്ഞിരുന്നു. രാജ്യസഭയിലേക്ക് ജോസ് കെ. മാണിയെ നിര്‍ദേശിക്കുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു ശ്രയാംസ് കുമാര്‍ പറഞ്ഞിരുന്നത്.
Content Highlight: There is no going back; KP Mohanan says that RJD will not leave the Left Front