കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെ മുസ്‌ലിം ലീഗ് അവഗണിച്ചെന്ന് കരുതുന്നില്ലെന്ന് മകനും മുസ്‌ലിം ലീഗ് നേതാവുമായ ഡോ.എം.കെ മുനീര്‍.
മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റി ഓഫീസായ ഖാഇദെ മില്ലത്ത് സെന്ററില്‍ സി.എച്ചിന്റെ പേര് ഇല്ലാത്തതില്‍ പരാതിയില്ലെന്ന് എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി സി.എച്ചിനെ അവഗണിച്ചെന്ന് കരുതുന്നില്ല.
സ്മാരകങ്ങളേക്കാള്‍ സി.എച്ച് ഇഷ്ടപ്പെടുന്നത് ജനഹൃദയങ്ങളില്‍ ജീവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആരോടും പരാതിപ്പെട്ടിട്ടില്ല. കേരളത്തില്‍ ഉടനീളമുള്ള സി.എച്ച് സെന്ററുകള്‍ പാര്‍ട്ടിയാണ് നടത്തുന്നത്.
ദല്‍ഹിയിലെ ദരിയാഗഞ്ചില്‍ നിര്‍മിച്ച മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 24നായിരുന്നു.
മുസ്‌ലിം ലീഗിന്റെ ഏക മുഖ്യമന്ത്രി കൂടിയായ സമുന്നതനായ നേതാവിന്റെ പേരില്ലാത്തത് ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനത്തിന് പിന്നാലെ തന്നെ വലിയവിവാദമായിരുന്നു.
സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണകള്‍ ഇല്ലാതാക്കാനുള്ള ശ്രമമെന്നാണ് ഇതിനെതിരെ വിമര്‍ശനമുയര്‍ന്നത്.
അതേസമയം, സി.പി.ഐ.എമ്മിന്റെ ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലെ നയത്തെയും എം.കെ മുനീര്‍ വിമര്‍ശിച്ചു. വിഷയത്തില്‍ സി.പി.ഐ.എമ്മിന് കൃത്യമായ അഭിപ്രായമില്ല.
വനിതാ മതില്‍ ഉണ്ടാക്കിയത് എന്തിനായിരുന്നുവെന്ന് സി.പി.ഐ.എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് യു.ഡി.എഫില്‍ ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുമെന്നും മുനീര്‍ പറഞ്ഞു.
Content Highlight: There is no complaint about the absence of CH’s name in the headquarters building says MK Muneer