എന്നോട് നോ പറയാൻ പേടിയുള്ള നിർമാതാക്കളും നടൻമാരുമുണ്ട്; എന്റെ സ്വഭാവം കാരണമായിരിക്കും: രൂപേഷ് പീതാംബരൻ
Malayalam Cinema
എന്നോട് നോ പറയാൻ പേടിയുള്ള നിർമാതാക്കളും നടൻമാരുമുണ്ട്; എന്റെ സ്വഭാവം കാരണമായിരിക്കും: രൂപേഷ് പീതാംബരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th September 2025, 5:26 pm

സ്ഫടികം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ നടനും സംവിധായകനുമാണ് രൂപേഷ് പീതാംബരൻ. 2012ൽ പുറത്തിറങ്ങിയ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധാന കുപ്പായവും അണിഞ്ഞു.

പിന്നീട് 2012ൽ യു ടൂ ബ്രൂട്ടസ് എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോൾ താൻ എല്ലാം തുറന്ന് പറയുന്ന സ്വഭാവം ആണെന്നും അതുകൊണ്ട് തന്നോട് പറ്റില്ലെന്ന് പറയാൻ പേടിയുള്ള പ്രൊഡ്യൂസർമാരും നടൻമാരും ഉണ്ടെന്ന് പറയുകയാണ് രൂപേഷ്.

‘എന്നോട് മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാൻ പേടിയുള്ള എത്ര പ്രൊഡ്യൂസർമാരും നടൻമാരും ഉണ്ടെന്ന് അറിയാമോ? കാരണം നാളെ ഞാനൊരു ഹിറ്റ് അടിച്ചുകഴിഞ്ഞാലോ? പിന്നെ എല്ലാം വിളിച്ചുപറയുന്ന സ്വഭാവം ഉള്ളതുകൊണ്ടായിരിക്കും കേട്ടോ… ചില ആളുകളുടെ രീതി അങ്ങനെയാണല്ലോ. ഒന്നും പറയില്ല ആരും. ഭയങ്കര അൺ പ്രൊഫഷണലാണ് ആ സ്വഭാവം,’ രൂപേഷ് പീതംബരൻ പറഞ്ഞു.

താൻ ആസിഫ് അലിയുടെ അടുത്ത് പിന്നെയും പോയി ഇനിയും ഡേറ്റ് തരുമോയെന്ന് ചോദിച്ചുവെന്നും രൂപേഷ് പറയുന്നു.

യു ടൂ ബ്രൂട്ടസ് ഒരു ഹിറ്റല്ലെന്ന് പറഞ്ഞാൽ താൻ ഒരിക്കലും സമ്മതിക്കില്ലെന്നും ഒന്നര കോടിയിലാണ് ചിത്രം തീർന്നതെന്നും ഒന്നേ മുക്കാൽ കോടിക്കാണ് സാറ്റ്ലൈറ്റ് പോയതെന്നും രൂപേഷ് പറഞ്ഞു. ചിത്രത്തിന് തിയേറ്ററിൽ നിന്ന് നല്ല കളക്ഷൻ കിട്ടിയെന്നും എന്നാൽ ചിത്രം റിലീസ് ചെയ്ത സമയം തെറ്റായിരുന്നെന്നും രൂപേഷ് കൂട്ടിച്ചേർത്തു.

വടക്കൻ സെൽഫി, എന്നും എപ്പോഴും എന്നീ വലിയ ചിത്രങ്ങളുടെ റിലീസിന് ഒരാഴ്ച മുമ്പാണ് യു ടൂ ബ്രൂട്ടസ് എന്ന ചിത്രം ഇറങ്ങിയത് എന്നും ആ സിനിമകൾക്ക് ശേഷം തിയേറ്ററിൽ എത്തിച്ചിരുന്നെങ്കിൽ വിജയമാകുമായിരുന്നെന്നും രൂപേഷ് പീതാംബരൻ കൂട്ടിച്ചേർത്തു.

Content Highlight: There are producers and actors who are afraid to say no to me says Roopesh Peethambaran