നമ്മുടെയുള്ളിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്, എഴുതുമ്പോൾ ഇത് കണ്ടെത്തും: മുരളി ഗോപി
Malayalam Cinema
നമ്മുടെയുള്ളിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്, എഴുതുമ്പോൾ ഇത് കണ്ടെത്തും: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 4:27 pm

തന്റെ എഴുത്തിലൂടെ കൃത്യമായ രാഷ്ട്രീയം പറയുന്ന എഴുത്തുകാരനാണ് മുരളി ഗോപി. രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമമേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും അഭിനയിക്കുകയും ചെയ്തു.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാര സംഭവം, ലൂസിഫര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ക്കാണ് അദ്ദേഹം തിരക്കഥയെഴുതിയത്. സിനിമയിലെത്തുന്നതിന് മുമ്പ് അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനം തിരക്കഥയെ സഹായിക്കുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് അദ്ദേഹം.

നമ്മുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളുണ്ടെന്നും എഴുതുമ്പോള്‍ ഇത് കണ്ടെത്താനായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നമ്മള്‍ കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും നമ്മുടെ കഥാപാത്രങ്ങളായി മാറാമെന്നും പല വീക്ഷണ കോണുകളും സമ്മാനിക്കുന്ന പ്രവര്‍ത്തനമേഖലയാണ് ജേര്‍ണലിസം എന്നും മുരളി ഗോപി പറഞ്ഞു.

Murali Gopi's first response after the Empuran controversies

ചെയ്ത വര്‍ക്കുകളില്‍ തൃപ്തി വരുന്നത് ഏതൊരാള്‍ക്കും അസാധ്യമാണെന്നും അതിനെ പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെയൊക്കെ ഉള്ളില്‍ തന്നെ, നമ്മളെ അറിയിച്ചും അറിയിക്കാതെയും ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. എഴുതുമ്പോള്‍ പലപ്പോഴും ഇത് കണ്ടെത്താനായിട്ടുമുണ്ട്. അതുപോലെ തന്നെ, നമ്മുടെ ജീവിതത്തില്‍ നമ്മള്‍ കണ്ടവരും കേട്ടറിവുള്ളവരും ഒക്കെ നമ്മുടെ കഥാപാത്രങ്ങളായി മാറാം. ജീവിതത്തിലേക്ക് വൈവിധ്യമാര്‍ന്ന പല വീക്ഷണ കോണുകളും സമ്മാനിക്കുന്ന പ്രവര്‍ത്തന മേഖലയാണ് ജേര്‍ണലിസം. അതുകൊണ്ടുതന്നെ, തീര്‍ച്ചയായും അത് എന്റെ എഴുത്തുവഴികളില്‍ വെളിച്ചം തെളിയിച്ചിട്ടുണ്ടാവണം.

ചെയ്ത വര്‍ക്കുകളില്‍ തൃപ്തി വരിക എന്നത് ഏതൊരു എഴുത്തുകാരനും അസാധ്യമാണ്. എന്ന് കരുതി അതിനെയൊന്നും പുനസന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. കാരണം, അതുകൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവും ഇല്ല എന്നതുതന്നെ,’ മുരളി ഗോപി പറയുന്നു.

Content Highlight: There are many characters within us, we discover this when we write says Murali Gopi