ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മാപ്പ്, നിവൃത്തികേടു കൊണ്ടാണ്, ഇനി ചെയ്യില്ല; മോഷ്ടിച്ച സ്വര്‍ണം ഉടമസ്ഥന് നല്‍കി കള്ളന്റെ കുറിപ്പ്
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 4:57pm

ആലപ്പുഴ: കുരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം മാപ്പ് എഴുതിവെച്ച് തിരിച്ചു നല്‍കി മോഷ്ടാവ്. മാപ്പ് നല്‍കുക… നിവൃത്തികേടു കൊണ്ട് സംഭവിച്ചതാണ്…ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല എന്ന കുറിപ്പോടിയാണ് മോഷ്ടാവ് മോഷണ സാധനം ഉടമസ്ഥന് തിരിച്ചു നല്‍കിയത്.

കുരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റില്‍ ഇന്ന് രാവിലെയാണ് മോഷണം പോയ ഒന്നരപ്പവന്‍ മാല മോഷ്ടാവ് തിരിച്ചു നല്‍കിയത്.


Read Also : പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി


 

ചൊവ്വാഴ്ച രാത്രി വീട്ടുകാര്‍ ഒരു കല്യാണത്തിനു ബന്ധു വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്.

അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മധുകുമാര്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള എഴുത്തിനൊപ്പം മാലയും വച്ചിട്ടുള്ള പൊതി കണ്ടത്.

Advertisement