എഡിറ്റര്‍
എഡിറ്റര്‍
സി.ഐ. അല്ല ഡി.ജി.പി വന്നാലും ഞങ്ങളെ പിടിക്കാന്‍ പറ്റില്ല; ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ കയറിയ കള്ളന്മാരുടെ വെല്ലുവിളി
എഡിറ്റര്‍
Sunday 6th August 2017 11:16pm

 

വടക്കാഞ്ചേരി: സൗമ്യ കേസില്‍ പ്രതി ഗോവിന്ദചാമിക്കും ജിഷാ കേസില്‍ അമീറുല്‍ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്കും വേണ്ടി ഹാജരായ പ്രശസ്ത അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ സഹോദരിയുടെ പുന്നംപറമ്പിലുള്ള വീട്ടില്‍ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് ഒരു കുറിപ്പിട്ട ശേഷമാണ് മേഷ്ടാക്കാള്‍ തിരിച്ച് പോയത്. സി.ഐ. അല്ല ഡി.ജി.പി വന്നാലും ഞങ്ങളെ പിടിക്കാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ പിടിക്കാന്‍ നോക്ക് എന്നാണ് എഴുതിയിട്ടത്.


Also read സര്‍ക്കാര്‍ സെര്‍വറിലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ അറസ്റ്റില്‍


നാലു ദിവസമായി പൂട്ടി കിടക്കുകയായിരുന്ന വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ഓടാമ്പല്‍ സ്‌ക്രൂ അടക്കം ഊരിയെടുത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. വീട്ടുകാര്‍ കഴിഞ്ഞ നാല് ദിവസമായി മാതാവിന്റെ മരണം മൂലം എരുമപ്പെട്ടിയിലുള്ള തറവാട്ടു വീട്ടിലായിരുന്നു.

വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement