തിരുവനന്തപുരം: ചെറ്റത്തരം എന്ന വാക്ക് എന്ന് മുതലാണ് അശ്ലീലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജി. സുധാകരനെ താന്‍ ചെറ്റയെന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ പലരും ആഗ്രഹിച്ചിരുന്നെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം: ചെറ്റത്തരം എന്ന വാക്ക് എന്ന് മുതലാണ് അശ്ലീലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജി. സുധാകരനെ താന്‍ ചെറ്റയെന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ പലരും ആഗ്രഹിച്ചിരുന്നെന്നും പിണറായി പറഞ്ഞു.
രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നുവെന്നതാണ് താന്‍ സുധാകരനെ കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘ ഈ ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായി മാറിയത് എന്നെനിക്ക് മനസിലാവുന്നില്ല. ഞാന്‍ വളരെ കാലമായി ഉപയോഗിക്കുന്ന വാക്കാണത്.
ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളെല്ലാവരും ചെറ്റകള്‍ ആണെന്നാണോ അതിന്റെ അര്‍ത്ഥം,’ മുഖ്യമന്ത്രി പറഞ്ഞു.
ദശാബ്ദങ്ങളായി താന്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന വാക്കാണിതെന്നും അല്ലാതെ സുധാകരനെ ചെറ്റയെന്ന് വിളിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള മനോരമയ്ക്കാണ് ഇത് വിവാദമാക്കാന്‍ വലിയ താത്പര്യമെന്നും അവര്‍ക്ക് കൊടുത്തൊരു അഭിമുഖത്തിലാണ് താന്‍ അത് പറഞ്ഞതെന്നും പിണറായി പറഞ്ഞു.
‘മലയാള മനോരമയ്ക്ക് യു.ഡി.എഫിനെ സഹായിക്കണം എന്നുണ്ടാവണം. പക്ഷേ നാട്ടുകാര്‍ കൂടെ വേണ്ടെ,’ അദ്ദേഹം ചോദിച്ചു.
കോന്നിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകന് നേരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച മുഖ്യമന്ത്രിയുടെ നിലപാടും വലിയ വിവാദമായിരുന്നു.
പൊതുയോഗത്തിന് ഒരു മര്യാദയുണ്ടെന്നും അത് പാലിക്കാതിരുന്നാല്‍ പ്രതികരണങ്ങള്‍ സ്വഭാവികമായും വരും എന്നായിരുന്നു ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.
‘ അവിടെ എന്നെയോ എല്‍.ഡി.എഫിനെയോ എതിര്‍ക്കാന്‍ ആരും വന്നതല്ല. പിന്നെ ചില ഘട്ടത്തില്‍ ചില പ്രത്യേക ആവേശക്കാര്‍ ഉണ്ടാവുമല്ലോ. പല തരത്തിലാണല്ലോ ആവേശം വരിക. ആ ആവേശത്തിന്റെ ഭാഗമായി വന്നതാണ് ആ ചോദ്യം
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് ആവേശത്തൊടെ ചോദിച്ച പ്രവര്‍ത്തകനോട് ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കോന്നി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു.ജനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്ന വേദിയിലായിരുന്നു സംഭവം.
വിഡീയോ വൈറലായതോടെ ചോദ്യം ചോദിക്കാന്‍ വന്നയാള്‍ വിശദീകരണവുമായി എത്തി. കോന്നി അട്ടച്ചാക്കല്‍ സ്വദേശിയും സി.പി.ഐ.എം പ്രവര്‍ത്തകനുമായ ദാസ്.പി ജോര്‍ജ്ജാണ് ചോദ്യം ചോദിക്കാനായി ഏണീറ്റത്. സംഭവം വിവാദമായതോടെ താന്‍ ചോദ്യം ചോദിച്ചത് തെറ്റാണെന്ന് ദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlight: The word ‘chettatharam’ has become obscene ever since: Chief Minister