ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വീടുവീടാന്തരം കയറി പ്രചരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ ‘ഗോ ബാക്ക്’ വിളിച്ച രണ്ട് സ്ത്രീകളില്‍ ഒരാള്‍ മലയാളി. ഇവരോട് ഇന്ന് തന്നെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് എന്ന് വിളിച്ചത്. സൂര്യ മലയാളിയാണ്. ബിരുദ വിദ്യാര്‍ത്ഥികളും അഭിഭാഷകരുമാണ് ഇവര്‍.
ദല്‍ഹിയില്‍ ബി.ജെ.പിയ്ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ലാജ്പത് നഗര്‍. ബി.ജെ.പി ദല്‍ഹി അദ്ധ്യക്ഷന്‍ വിജയ് ഗോയലിന്റെ അടക്കം നിര്‍ദേശത്തിലാണ് ഭവന സന്ദര്‍ശനത്തിന് വേണ്ടി ലാജ്പത് നഗര്‍ തെരഞ്ഞെടുത്തത്. അതിനിടയില്‍ ഇത്തരം പ്രതിഷേധം ഉണ്ടായത് ബി.ജെ.പിക്ക് ക്ഷീണമായി.


