പ്രചരിക്കുന്ന വീഡിയോ വ്യാജം; വീഡിയോ അവഗണിക്കണം, ദയവായി ഷെയര്‍ ചെയ്യരുത്; മേയ്ത്ര ഹോസ്പിറ്റല്‍
Kerala News
പ്രചരിക്കുന്ന വീഡിയോ വ്യാജം; വീഡിയോ അവഗണിക്കണം, ദയവായി ഷെയര്‍ ചെയ്യരുത്; മേയ്ത്ര ഹോസ്പിറ്റല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th June 2025, 10:54 am

കോഴിക്കോട്: കശ്മീരില്ലാത്ത ഭൂപടം ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മേയ്ത്ര ആശുപത്രി. മേയ്ത്ര ഹോസ്പിറ്റലുമായി ബന്ധപ്പെട്ടതാണെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഹോസ്പിറ്റല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇത്തരത്തില്‍ ഒരും വ്യാജ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആ വിഡിയോയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറയുന്നു. ദയവായി വീഡിയോ അവഗണിക്കണമെന്നും ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ഹോസ്പിറ്റല്‍ പങ്കുവെച്ച കുറിപ്പിനൊപ്പം യഥാര്‍ത്ഥ ഔദ്യോഗിക വീഡിയോയുടെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഭൂപടം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ആശുപത്രി നിര്‍മിച്ച ഡോക്യൂുമെന്ററിയില്‍കശ്മീരില്ലാത്ത ഭൂപടം ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റത്തിന് എലത്തൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആശുപത്രി മാനേജ്‌മെന്റിനും ഡോക്യൂുമെന്ററിയില്‍  അഭിനയിച്ച ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തതെന്നാണ് വിവരം.

മേയ്ത്രയുടേതെന്ന പേരില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മേയ്ത്ര കശ്മീരില്ലാത്ത ഭൂപടം ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.

ആശുപത്രിയിലെ ഗൈനക്കോളജി വിദഗ്ധര്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതില്‍ HPV വാക്‌സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന തലക്കെട്ടോടെ മേയ്ത്രയുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് ആരോപണം.

Content Highlight: The video being circulated is fake; the video should be ignored, please do not share; Maitra Hospital