ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന 'ദ അണ്‍നോണ്‍ വാരിയര്‍'; ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി, റിലീസ് ചെയ്യുന്നത് അഞ്ചു ഭാഷകളില്‍
Entertainment news
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന 'ദ അണ്‍നോണ്‍ വാരിയര്‍'; ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി, റിലീസ് ചെയ്യുന്നത് അഞ്ചു ഭാഷകളില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th September 2021, 3:31 pm

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു.

‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് തയ്യാറാക്കിയത്.

മക്ബൂല്‍ റഹ്മാനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരുക്കിയ ഡോക്യുമെന്ററി ഒക്ടോബര്‍ രണ്ടിനാണ് പുറത്തിറങ്ങുക.

ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്ന് നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം 13 മിനുറ്റാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് നിബിന്‍ തോമസും അനന്തു ബിജുവുമാണ്.

അനീഷ് ലാല്‍ ആര്‍.എസ് ആണ് ക്യാമറ. എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ്. പ്രിജു എന്നിവരാണ് ഡോക്യുമെന്ററിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘The Unknown Warrior’ about Oommen Chandy’s political career; Actor Mammootty releases teaser