റോഷന് മാത്യുവും സെറിന്‍ ശിഹാബും ജോഡികളായെത്തുന്ന ഇത്തിരി നേരം സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. പ്രശാന്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിശാഖ് ശക്തിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
റോഷന് മാത്യുവും സെറിന്‍ ശിഹാബും ജോഡികളായെത്തുന്ന ഇത്തിരി നേരം സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. പ്രശാന്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിശാഖ് ശക്തിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗാധമായി പ്രണയിച്ചവര്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ട് മുട്ടുന്നതും പിന്നീട് അവര്‍ക്കിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ സംസാരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ട്രെയ്‌ലറില്‍ ഉടനീളം ഒരുപാട് നൈറ്റ് ഷോട്ടുകള്‍ കാണിക്കുന്നുണ്ട്.
റോഷനും സെറിന്‍ ശിഹാബുമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ സിനിമയിലെ ഗാനത്തിനും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഈ കോമ്പോ ഒന്നിക്കുന്നത്. സിനിമയില്‍ ഇവര്‍ക്ക് പുറമെ ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
രാകേഷ് ധരന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്രാന്‍സിസ് ലൂയിസാണ്. സംഗീതവും ഗാനരചനയും ബേസില്‍ സി.ജെയാണ്. സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ മഹേഷ് ശ്രീധര്‍, കോസ്റ്യൂംസ് ഫെമിന ജബ്ബാര്‍, മേക്കപ്പ് രതീഷ് പുല്‍പ്പള്ളിയും വി.എഫ്.എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് സുമേഷ് ശിവനുമാണ്.
Content highlight: The trailer of the movie Ithiri Neram, starring Roshan Mathew and Serin Shihab, is out