വീണ്ടും മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബ്ലഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സാണ്.
വീണ്ടും മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബ്ലഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സാണ്.
സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ അവിഹിതം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്. ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെയാണ് സെന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ക്രൈം ത്രില്ലര്‍ ചിത്രമായാണ് ബ്ലഡി ഒരുങ്ങുന്നതെന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചനകള്‍.
അതേ സമയം അവിഹിതം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒക്ടോബര്‍ പത്തിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്. അവിഹിതത്തെ ചുറ്റിപറ്റി കിടക്കുന്ന സിനിമ ഡാര്‍ക്ക് ഹ്യൂമറായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഉണ്ണി രാജ, രഞ്ജി കാങ്കോല്‍, വിനീത് ചാക്യാര്‍, ധനേഷ് കോലിയാട്ട്, രാകേഷ് ഉഷാര്‍, വൃന്ദ മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യൂസും ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീരാഗ് സജിയാണ്. തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി സംവിധായകനാണ് സെന്ന ഹെഗ്‌ഡെ ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയ ചിത്രം വലിയ പ്രേക്ഷക പ്രീതി നേടി.
Content highlight: The title poster of the new film bloody directed by Senna Hegde has been released