ഇനി മകന്റെ ഊഴം; ജേസണ്‍ സഞ്ജയ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്
Indian Cinema
ഇനി മകന്റെ ഊഴം; ജേസണ്‍ സഞ്ജയ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th November 2025, 12:31 pm

നടന്‍ വിജയ് യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടു. സിഗ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുദീപ് കിഷനാണ് നായകനായെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. സുബാസ്‌കരനാണ് സിനിമ നിര്‍മിക്കുന്നത്.

പ്രവീണ്‍ കെ.എല്‍ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമന്‍ എസ്. ആണ്. കൃഷ്ണന്‍ വസന്താണ് സിനിമയുടെ ഛായാഗ്രഹണം. പബ്ലിസിറ്റി ഡിസൈനര്‍ ട്യൂണി ജോണ്‍, വി.എഫ്.എക്‌സ്  ഹരിഹര സുതന്‍.

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്കെത്തുകയാണെന്ന വാര്‍ത്ത സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. വിജയ് നായകനായ വേട്ടൈക്കാരനില്‍ ജേസണ്‍ ചെറിയൊരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നീട് പഠനത്തില്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് സഞ്ജയ് ഇടവേളയെടുത്തിരുന്നു. ഇന്‍ഡസ്ട്രിയിലേക്കുള്ള തിരിച്ചുവരവ് പുതിയ റോളിലായിരിക്കുമെന്നതിന്റെ ത്രില്ലിലാണ് സിനിമാലോകം.

അതേസമയം ജനനായകനാണ് വിജയുടെ വരാനിരിക്കുന്ന സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് യുടെ കരിയറിലെ അവസാനം സിനിമയാണെന്നാണ് പറയുന്നത്.

Content highlight:  The title of the film directed by actor Vijay’s son Jason Sanjay has been released