ഇനി റേഞ്ച് മാറും; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കാന്ത'യുടെ ടൈറ്റില്‍ ആന്തം പുറത്ത്
Indian Cinema
ഇനി റേഞ്ച് മാറും; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കാന്ത'യുടെ ടൈറ്റില്‍ ആന്തം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th October 2025, 7:35 pm

 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കാന്തയുടെ ടൈറ്റില്‍ ആന്തം പുറത്ത്. റേജ് ഓഫ് കാന്ത എന്ന പേരില്‍ പുറത്ത് വന്ന ഈ ഗാനം ഒരു തമിഴ് – തെലുങ്ക് റാപ് ആന്തമായാണ് ഒരുക്കിയിരിക്കുന്നത്. പാട്ടിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ദുല്‍ഖറിന പുകഴ്ത്തികൊണ്ടുള്ള നിരവധി കമന്റുകള്‍ വരുന്നുണ്ട്. സിനിമയില്‍ ദുല്‍ഖറിന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് എന്നടക്കമുള്ള ആരാധകരുടെ കമന്റുകളുകല്‍ കാണാം.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് കാന്ത. ഈ ടൈറ്റില്‍ ആന്തത്തിലൂടെ ചിത്രത്തിന്റെ കഥാപശ്ചാത്തലം സൂചിപ്പിക്കുന്ന ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഝാനു ചന്റര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് യോഗി ബിയും ലുണാര്‍ പങ്കുമാണ്.

തമിഴ്നാട്ടിലെ ആദ്യകാല സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് കാന്താ ഒരുങ്ങുന്നത്. ലക്കി ഭാസ്‌കര്‍ എന്ന വിജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാന്ത.

നവാഗതനായ സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥയിലുള്ള ഫേവററര്‍ ഫിലിംസാണ്. ചിത്രത്തില്‍ സമുദ്രക്കനി, റാണാ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോസ് എന്നിവരും അഭിയിക്കുന്നു. നവംബര്‍ 14നാണ് ചിത്രം തിയേറ്ററുകൡലെത്തുന്നത്. സെപ്റ്റംബര്‍ 26ന് തിയേറ്ററില്‍ എത്താനിരുന്ന ചിത്രം ലോകഃയുടെ വിജയത്തില്‍ റിലീ്‌സ ഡേറ്റ് മാറ്റിവെക്കുകയായിരുന്നു.

Content highlight:  The title anthem of Dulquer Salmaan’s Kantha is out