സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ കരഞ്ഞത് കങ്കാരുപ്പട; സര്‍വാധിപത്യവുമായി ഇന്ത്യന്‍ കുതിപ്പ്!
Cricket
സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ കരഞ്ഞത് കങ്കാരുപ്പട; സര്‍വാധിപത്യവുമായി ഇന്ത്യന്‍ കുതിപ്പ്!
ശ്രീരാഗ് പാറക്കല്‍
Saturday, 7th March 2026, 4:44 pm

ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി-20 ലോകകപ്പ് ഫൈനല്‍ മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഒരുങ്ങുമ്പോള്‍ കന്നി ടി-20 കിരീടം ലക്ഷ്യം വെച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.


ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഐ.സി.സി നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാമനായത്.

ഐ.സി.സി നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ടീം

ഇന്ത്യ – 24*

ഓസ്‌ട്രേലിയ – 23

വെസ്റ്റ് ഇന്‍ഡീസ് – 15

ന്യൂസിലാന്‍ഡ് – 12

ശ്രീലങ്ക – 12

ഇംഗ്ലണ്ട് – 12

പാകിസ്ഥാന്‍ – 11

സൗത്ത് ആഫ്രിക്ക – 7ടീം ഇന്ത്യ

അതേസമയം സെമിയില്‍ മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്.

സെമിയില്‍ കരുത്തരായ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. ഫിന്‍ അലന്റെ അതിവേഗ സെഞ്ച്വറിയിലാണ് കിവീസ് കുതിച്ചത്.

Content Highlight: The team with the most wins in ICC Knockout Tournaments

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ