RSS പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം; 11 പോപ്പുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2025, 8:48 pm
ന്യൂദല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതക കേസില്‍ 11 പോപ്പുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. 17 പേര്‍ക്ക് നേരത്തെ ഹൈക്കോടതിയും ആറ് പേര്‍ക്ക് സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയത്.


