ഒരു പാര്‍ട്ടിയും പറഞ്ഞിട്ടല്ല സമരം നടത്തിയത്; ജയരാജനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍
Kerala News
ഒരു പാര്‍ട്ടിയും പറഞ്ഞിട്ടല്ല സമരം നടത്തിയത്; ജയരാജനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th November 2023, 5:22 pm

തിരുവനന്തപുരം: ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ സമരം നടത്തിയത് ഒരു പാര്‍ട്ടിയുടെയും സമ്മര്‍ദ്ദത്തിലല്ലെന്ന് മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. സര്‍ക്കാറില്‍ നിന്ന് പണം കിട്ടാതെ വന്നതോടെ കടക്കെണിയില്‍ ആയതിനാലാണ് സമരം ചെയ്യേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.

ബാഹ്യസമര്‍ദ്ദത്തെ തുടര്‍ന്നാണ് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ സമരം നടത്തിയതെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരെങ്കിലും തങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ അവര്‍ പണം തരുമായിരുന്നില്ലേ എന്നും അവര്‍ ചോദിച്ചു. ആളുകളില്‍ നിന്ന് സംഭാവന വാങ്ങിയാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും മൂന്ന് മാസത്തെ സബ്‌സിഡി ഇത് വരെ കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു.

‘ബാഹ്യസമര്‍ദ്ദങ്ങളുടെ ഫലമായി കുടുംബശ്രീക്കാരെ നിര്‍ബന്ധിച്ച് കൊണ്ട് വന്നാണ് സമരം ചെയ്യിച്ചത്. ഇതിന്റെ പിന്നില്‍ യു.ഡി.എഫും ബി.ജെ.പിയുമാണ്. കേരളത്തിന്റെ വികസനം കണ്ട് നശിപ്പിക്കാനുള്ള ചിന്തയുടെ ഭാഗമായാണ് ഇവര്‍ ഇത്തരം കുതന്ത്രങ്ങള്‍ ചെയ്യുന്നത്,’ എന്നായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിലെ ജനകീയസമരത്തെ കുറിച്ച് ഇ.പി ജയരാജന്റെ പരാമര്‍ശം.

ഇതിനെതിരെയാണ് പ്രതിഷേധവുമായി മലപ്പുറത്തെ കൂടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. പണം ഒന്നിച്ച് കൊടുക്കാന്‍ സാധിക്കില്ലെന്നും ഗഡുക്കളായി നല്‍കുന്നുമാണ് ഇ.പി ജയരാജന്‍ പറഞ്ഞു.

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ജനകീയ ഹോട്ടലുകളില്‍ ഒരു ഊണിന് 20 രൂപയായിരുന്നു ഈടാക്കിയത്. 10 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയിരുന്നത്. എന്നാല്‍ സബ്‌സിഡി മുടങ്ങിയതോടെ ഊണിന് 30 രൂപയാക്കി. 13 മാസത്തോളം സബ്‌സിഡി മുടങ്ങിയതോടെ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായതിനാലാണ് സമരവുമായി രംഗത്ത് വന്നതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞ

content highlight : The strike was not carried out by any party; Kudumbashree  against E.P Jayarajan