1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയിലൂടെ മലയാളം ഗാനരംഗത്തേക്ക് കടന്നുവന്ന പാട്ടുകാരിയാണ് സുജാത…അന്ന് സുജാത ആറാം ക്ലാസിലാണ്.
സിനിമയുടെ നിര്‍മാതാക്കളായ ഹസനും റഷീദും എറ ണാകുളത്തുകാരാണ്. അവര്‍ക്ക് അവിടെ നിന്നുള്ള ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്ന് ആഗ്രഹം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റിക്കോര്‍ഡിങ്.
ഒ.എന്‍.വിയുടെ വരികളില്‍ അര്‍ജുനന്‍ മാസ്റ്ററുടെ സംഗീതത്തില്‍ സുജാത പാടി. ഏറ്റവും രസകരമായ വസ്തുത 12 വയസുകാരിയുടെ ശബ്ദത്തിന് മുഖ മായത് ജയഭാരതിയാണ് എന്നതാണ്.
പിന്നീട് കാമം ക്രോധം മോഹം എന്ന സിനിമയില്‍ ശ്യാമിന് വേണ്ടിയും അപരാധിയില്‍ സലില്‍ ചൗധരിക്ക് വേണ്ടിയും സുജാത പാടി. 1977ല്‍ ആണ് കവികുയില്‍ എന്ന സിനിമയില്‍ ഇളയരാജയ്ക്കുവേണ്ടി കാതല്‍ ഓവിയം കണ്ടേന്‍ എന്ന പാട്ട് പാടിക്കൊണ്ട് സുജാത തമിഴിലും അരങ്ങേറ്റം കുറിച്ചു.
പങ്കാളി മോഹനനും മകൾ ശ്വേത മോഹനും ഒപ്പം സുജാത
സുജാതക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് അഴകിയ രാവണന്‍ എന്ന സിനിമയിലെ വിദ്യാസാഗര്‍ ഈണമിട്ട ‘പ്രണയമണിത്തൂവല്‍’ എന്ന പാട്ടിനാണ്. രണ്ടാമത്തെ പുരസ്‌കാരം സുജാതയെ തേടിയെത്തിയതും അദ്ദേഹം ഈണം പകര്‍ന്ന പാട്ടിലൂടെത്തന്നെ.
1998ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ ‘വരമഞ്ഞളാടിയ’ എന്ന പാട്ടിന് കവിത പാടാനുണ്ടന്ന് പറഞ്ഞാണ് വിദ്യാജി സുജാതയെ വിളിച്ചത്. എളുപ്പത്തില്‍ പാടി തിരിച്ചുവരാമല്ലോ എന്നുകരുതി സാധാരണ കയ്യില്‍ കരുതാറുള്ള ഒന്നും എടുക്കാതെയാണ് അന്ന് പോയത്.
കെ.എസ്. ചിത്രയോടൊപ്പം
സംഗീത സംവിധായകന്‍ മണി ശര്‍മയുടെ സ്റ്റുഡിയോയില്‍ വച്ചാണ് റിക്കോര്‍ഡിങ് ലിറിക്‌സ് ഷീറ്റ് കയ്യില്‍ സുജാതയുടെ കയ്യില്‍ കൊടുത്തു. ട്രാക്ക് കേള്‍പ്പിച്ചു. എളുപ്പത്തില്‍ പാടാവുന്നൊരു പാട്ട്…
മഞ്ജു വാര്യര്‍ അവതരിപ്പിച്ച ആരതി എന്ന കഥാപാത്രം സ്റ്റേജില്‍ ഭയത്തോടെ പാടിത്തുടങ്ങുന്ന പാട്ടാണ് ‘വരമഞ്ഞളാടിയ രാവിന്റെ മാറില്‍…’